കന്നഡ സിനിമ സംവിധായകൻ കെ. പ്രഭാകർ അന്തരിച്ചു

കന്നഡ സിനിമ സംവിധായകൻ കെ. പ്രഭാകർ അന്തരിച്ചു

ബെംഗളൂരു: കന്നഡ ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ കെ. പ്രഭാകർ (64) അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ബെംഗളൂരു ജയനഗറിലെ അപ്പോളോ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

ഹൃദയാഘാതത്തെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് പ്രഭാകറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ആരോഗ്യനില കൂടുതൽ വഷളാകുകയും മരണപ്പെടുകയുമായിരുന്നു.

കന്നഡയിൽ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ചയാളാണ് പ്രഭാകർ. അവളെ നന്ന ഹെണ്ട്തി, മുദ്ദീന മാവ, തുമ്പിട മാനെ, സൊലില്ലട സർദാര എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. ശിവരാജ് കുമാറും രാധിക കുമാരസ്വാമിയും അഭിനയിച്ച അണ്ണ – തങ്ങി ചിത്രത്തിന്റെ നിർമാതാവ് കൂടിയാണ്.

കന്നഡയ്ക്ക് പുറമെ തെലുങ്ക് സിനിമകളും നിർമിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ വേർപാട് സിനിമാലോകത്തിന് തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പ്രഭാകറിന്റെ വിയോഗത്തിൽ സിനിമ – രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

TAGS: KARNATAKA | PRABHAKAR K
SUMMARY: Kannada film producer, director K Prabhakar passes away at 64

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *