കന്നഡ-മറാഠി ഭാഷാ തർക്കം; മഹാരാഷ്ട്ര ബസ് തടഞ്ഞ് ജീവനക്കരെ കന്നഡ ഷാള്‍ അണിയിച്ചു

കന്നഡ-മറാഠി ഭാഷാ തർക്കം; മഹാരാഷ്ട്ര ബസ് തടഞ്ഞ് ജീവനക്കരെ കന്നഡ ഷാള്‍ അണിയിച്ചു

 

ബെംഗളൂരു: കന്നഡ-മറാഠി ഭാഷാതർക്കം രൂക്ഷമായ വടക്കന്‍ കര്‍ണാടകയില്‍ മഹാരാഷ്ട്ര ബസിനുനേരെ അതിക്രമം. കലബുറഗിയിലെ ആലന്ദ് ചെക്ക് പോസ്റ്റിന് സമീപം കന്നഡ സംഘടനാ പ്രവർത്തകർ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് തടഞ്ഞുനിർത്തി ഡ്രൈവറെയും കണ്ടക്ടറെയും പുറത്തിറക്കി കന്നഡ ഷാള്‍  അണിയിച്ചു. ബസിന്റെ മുൻവശത്തെ ഗ്ലാസിൽ ‘ജയ് കന്നഡ’ എന്ന മുദ്രാവാക്യമെഴുതുകയും ചെയ്തു. മഹാരാഷ്ട്ര ഏകോപനസമിതിക്കും ശിവസേനയ്ക്കുമെതിരായ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു.

ബെളഗാവിയിൽ മറാഠി സംസാരിക്കാത്തതിന് കർണാടക ആർ.ടി.സി. ബസിന്റെ കണ്ടക്ടറെ ആക്രമിച്ച് പരുക്കേൽപ്പിച്ചതിന്റെ തുടർച്ചയായി മഹാരാഷ്ട്രയിൽ കർണാടക ആർ.ടി.സി.യുടെയും കർണാടകത്തിൽ മഹാരാഷ്ട്ര ആർ.ടി.സി.യുടെയും ബസുകൾക്കുനേരെ ആക്രമണമുണ്ടായിരുന്നു.

പ്രതിഷേധങ്ങളെ തുടർന്ന് നിർത്തിവെച്ചിരുന്ന മഹാരാഷ്ട്രയുടെ ബസ് സർവീസുകള്‍ കഴിഞ്ഞ ദിവസമാണ് പുനസ്ഥാപിച്ചത്. ബെളഗാവി, റായ്ച്ചൂരു, കലബുർഗി എന്നിവിടങ്ങളിലാണ് ഭാഷാ തർക്കം രൂക്ഷമായുള്ളത്.
<BR>
TAGS : KANNADA -MARATHI LANGUAGE DISPUTE | KALBURGI
SUMMARY :Kannada-Marathi language dispute; Maharashtra bus stopped in kalburgi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *