കർണാടകയിൽ വാണിജ്യ മേഖലയിലെ പ്രഥമ ഭാഷയായി കന്നഡയെ പ്രഖ്യാപിക്കും; മുഖ്യമന്ത്രി

കർണാടകയിൽ വാണിജ്യ മേഖലയിലെ പ്രഥമ ഭാഷയായി കന്നഡയെ പ്രഖ്യാപിക്കും; മുഖ്യമന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത് വാണിജ്യ മേഖലയിലെ പ്രഥമ ഭാഷയായി കന്നഡയെ പ്രഖ്യാപിച്ചേക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം അറിഞ്ഞ ശേഷം മന്ത്രിസഭാ യോഗത്തിൽ വിഷയം അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൈസൂരുവിൽ വെച്ച് നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് വ്യവസായം പ്രോത്സാഹിപ്പിക്കാൻ മാതൃഭാഷ അത്യാവശ്യമാണ്. ഇത് വഴി കന്നഡിഗർക്കും ജോലിയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ പ്രധാന ഭാഷയും പ്രഥമ ഭാഷയും കന്നഡയാകണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഭാഷകളും പഠിക്കുകയും ബഹുമാനിക്കുകയും വേണം. എന്നാൽ കന്നഡയാണ് സംസ്ഥാനത്തെ ഔദ്യോഗിക ഭാഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബെംഗളൂരു വിമാനത്താവളം, മെട്രോ എന്നിവിടങ്ങളിൽ കന്നഡയ്ക്ക് പ്രാധാന്യം നൽകാനും സർക്കാർ ആലോചിക്കുന്നുണ്ട്.

TAGS: KARNATAKA | KANNADA
SUMMARY: CM Siddaramaiah gives clarion call to make Kannada state’s business language

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *