കന്നഡ സാഹിത്യകാരൻ ദേവനൂര മഹാദേവയ്ക്ക് പ്രഥമ വൈക്കം പുരസ്കാരം

കന്നഡ സാഹിത്യകാരൻ ദേവനൂര മഹാദേവയ്ക്ക് പ്രഥമ വൈക്കം പുരസ്കാരം

ബെംഗളൂരു: തമിഴ് നാട് സർക്കാറിൻ്റെ പ്രഥമ വൈക്കം പുരസ്കാരം കന്നഡ എഴുത്തുകാരനും ദളിത് ആക്ടിവിസ്റ്റുമായ ദേവനൂര മഹാദേവയ്ക്ക്. വ്യാഴാഴ്ച വൈക്കത്ത് നടക്കുന്ന വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പെരിയാർ സ്മാരക ഉദ്ഘാടന ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പുരസ്കാരം നൽകും. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും മെഡലും അടങ്ങുന്നതാണ് പുരസ്കാരം. സാമൂഹ്യപരിഷ്കർത്താവ് പെരിയാർ ഇ വി രാമസാമിയുടെ സ്മരണയ്ക്കായാണ് പുരസ്കാരം നല്‍കുന്നത്, പിന്നാക്ക വിഭാഗത്തിലുള്ളവരുടെ ഉന്നമനത്തിന് പ്രവർത്തിക്കുന്ന മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്.

ജാതി വിവേചനത്തിനും അടിച്ചമർത്തലിനും എതിരെ പോരാടുന്ന ദേവനുരിനെ 2011 ൽ കേന്ദ്ര സർക്കാർ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി, കർണാടക സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മൈസൂരു നഞ്ചന്‍ഗോഡ് സ്വദേശിയാണ്.

<BR>
TAGS : VAIKOM AWARD | DEVANURA MAHADEVA
SUMMARY : Kannada writer Devanura Mahadeva was awarded the first Vaikam award

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *