കന്നഡ എഴുത്തുകാരൻ പ്രൊഫ.ജി.എസ്. സിദ്ധലിംഗയ്യ അന്തരിച്ചു

കന്നഡ എഴുത്തുകാരൻ പ്രൊഫ.ജി.എസ്. സിദ്ധലിംഗയ്യ അന്തരിച്ചു

ബെംഗളൂരു : പ്രശസ്ത കന്നഡ എഴുത്തുകാരനും കന്നഡ സാഹിത്യ പരിഷത്തിന്റെ മുൻ അധ്യക്ഷനുമായ പ്രൊഫ. ജി.എസ്. സിദ്ധലിംഗയ്യ (94)അന്തരിച്ചു. തുമകൂരുവിലെ ബെല്ലവി സ്വദേശിയാണ്. വിജയനഗരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കർണാടക കോളേജിയേറ്റ് എജുക്കേഷൻ മുൻ ഡയറക്ടറാണ്. 80-ലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

വിവിധകോളേജുകളിൽ കന്നഡ അധ്യാപകനായും പ്രിൻസിപ്പലായും പ്രവർത്തിച്ചു. കന്നഡ സാഹിത്യ പരിഷത്തിന്റെ അധ്യക്ഷനായിരുന്നു. കവി, നിരൂപകൻ, ചിന്തകൻ എന്നീ നിലകളിലും അറിയപ്പെട്ടു. മഹാകവി കുവെംപുവിന്റെ അടുത്ത ശിഷ്യനായിരുന്നു. സംസ്ഥാന സർക്കാരിന്റെ രാജ്യോത്സവ പുരസ്കാരം, ബസവപുരസ്കാരം, കന്നഡ സാഹിത്യ അക്കാദമിയുടെ പ്രത്യേക പുരസ്കാരം തുടങ്ങിയവ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
<br>
TAGS : OBITUARY
SUMMARY : Kannada writer Prof. G.S. Siddalingaiah passes away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *