കണ്ണൂര്‍ സ്വദേശിയെ മൈസൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂര്‍ സ്വദേശിയെ മൈസൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കണ്ണൂര്‍ സ്വദേശിയെ മൈസൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊയിലൂർ സ്വദേശി ചാലിൽ വീട്ടിൽ പവിത്രനെ(55)യാണ് നഗരത്തിലെ രാജ്കുമാർ പാർക്കിൽ വിഷം കഴിച്ച്‌ മരിച്ചനിലയിൽ കണ്ടെത്തിയത്. തോലൻ, ദേവി ദമ്പതിമാരുടെ മകനാണ്. ഭാര്യ: റസാഖി. മകൻ: അഭിനവ്. നാട്ടിൽ കൂലിവേലചെയ്തിരുന്ന പവിത്രൻ മൈസൂരിൽ ബേക്കറിജോലിയന്വേഷിച്ച് എത്തിയതായിരുന്നു.

മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടുപോയി. മൈസൂരുവിലെ വിവിധ മലയാളി സംഘടനകള്‍ നടപടിക്രമങ്ങൾക്ക് നേതൃത്വം നല്‍കി.
TAGS : OBITUARY

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *