ഫിസിയോ തെറാപ്പി സെൻ്ററില്‍ പീഡനം; ഉടമ അറസ്റ്റില്‍

ഫിസിയോ തെറാപ്പി സെൻ്ററില്‍ പീഡനം; ഉടമ അറസ്റ്റില്‍

കണ്ണൂർ: ഫിറ്റ്നസ് സെന്ററിലെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂരിലെ മുതിർന്ന കോണ്‍ഗ്രസ്‌ നേതാവിന്റെ മകൻ അറസ്റ്റില്‍. പയ്യന്നൂരില്‍ ഫിറ്റ്നസ് സെന്റർ ഉടമയായ ശരത് നമ്പ്യാരാണ് അറസ്റ്റിലായത്. ഫിറ്റ്നസ് സെന്ററിലെത്തിയ യുവതിയെ ഇയാള്‍ പീഡിപ്പിച്ചെന്നാണ് പരാതി. മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് ഇരുപതുകാരിയുടെ പരാതിയില്‍ പറയുന്നത്.

കണ്ണൂരിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് എം നാരായണൻകുട്ടിയുടെ മകനാണ് ശരത് നമ്പ്യാർ. ഇന്നലെയാണ് കേസിന്നാസ്പദമായ സംഭവം. പയ്യന്നൂരിലെ ഫിറ്റ്നസ് സെന്റർ ഉടമയായ ശരത് നമ്പ്യാർക്കെതിരെ 20കാരി പരാതി നല്‍കുകയായിരുന്നു.

ഇന്നലെ ഫിസിയോ തെറാപ്പി ചെയ്യാൻ സെൻ്ററിലെത്തിയപ്പോള്‍ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പയ്യന്നൂർ പോലീസ് സ്റ്റേഷനില്‍ യുവതി നേരിട്ടെത്തിയാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

TAGS : KANNUR | RAPE |ARRESTED
SUMMARY : Harassment at Physiotherapy Centre; The owner was arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *