കണ്ണൂരിൽ കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരൻ മുങ്ങി മരിച്ചു

കണ്ണൂരിൽ കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരൻ മുങ്ങി മരിച്ചു

കണ്ണൂർ: പുഴയില്‍ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി ഒഴുക്കില്‍പെട്ട് മുങ്ങി മരിച്ചു. ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാർഥിയും ആയിപ്പുഴ ഷാമില്‍ മൻസിലില്‍ ഔറഗസീബ്-റഷീദ ദമ്പതികളുടെ മകനുമായ മുഹമ്മദ് ഷാമിലാണ് (15) ഇരിക്കൂർ പുഴയില്‍ മുങ്ങി മരിച്ചത്.

കൂട്ടുകാർക്കൊപ്പം ആയിപ്പുഴ ഭാഗത്താണ് ഷാമില്‍ കുളിക്കാനിറങ്ങിയത്. കുളിക്കാനിറങ്ങിയപ്പോള്‍ തന്നെ ഒഴുക്കിലകപ്പെടുകയായിരുന്നു. കുട്ടികള്‍ ബഹളം വച്ചതിനേ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരും മത്സ്യബന്ധന തൊഴിലാളികളും ചേർന്ന് ഷാമിലിനെ കരക്കെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

TAGS : LATEST NEWS
SUMMARY : A 15-year-old drowned while bathing in a river in Kannur

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *