കരാട്ടെ പരിശീലകൻ കാറിടിച്ച് മരിച്ചു

കരാട്ടെ പരിശീലകൻ കാറിടിച്ച് മരിച്ചു

പരപ്പനങ്ങാടി: പരിശീലന കേന്ദ്രത്തിലേക്ക് പോക​വേ കാറിടിച്ച് കരാട്ടെ പരിശീലകൻ മരിച്ചു. തൈക്കോണ്ടൊ പരിശീലകനായ ഉപ്പുണിപ്പുറം പ്രസാദ് (47) ആണ് മരിച്ചത്. ഇന്ന് രാവിലെ ചിറമംഗലം അംബേദ്കർ റോഡിന് സമീപമാണ് അപകടം. രാവിലെ അദ്ദേഹം നടത്തുന്ന പൂരപ്പുഴയിലെ കരാട്ടെ പരിശീലന കേന്ദ്രത്തിലേക്ക് ​പോകവേ കാർ ഇടിടക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനാവില്ല.

പിതാവ്: പരേതനായ രാമൻ. മാതാവ്: പരേതയായ ചിന്ന. ഭാര്യ: സുബിത. മക്കൾ: ശ്രീകാന്ത്, ശ്രീശാന്ത്, ശ്രീദർശ്. പരപ്പനങ്ങാടി നഗരസഭ മുൻ കൗൺസിലറായ ഹരിദാസൻ സഹോദരനാണ്.
<BR>
TAGS : ACCIDENT | MALAPPURAM
SUMMARY : Karate instructor dies after being hit by a car

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *