കാറഡുക്ക അ​ഗ്രി​ക​ൾ​ച്ച​റി​സ്റ്റ് സ​ഹ​ക​ര​ണ സം​ഘം ത​ട്ടി​പ്പ്;  21 പവൻ സ്വർണം കൂടി വീണ്ടെടുത്തു

കാറഡുക്ക അ​ഗ്രി​ക​ൾ​ച്ച​റി​സ്റ്റ് സ​ഹ​ക​ര​ണ സം​ഘം ത​ട്ടി​പ്പ്; 21 പവൻ സ്വർണം കൂടി വീണ്ടെടുത്തു

കാസറഗോഡ്: കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ സൊസൈറ്റില്‍ 4.76 കോടിയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൂടുതൽ സ്വർണം വീണ്ടെടുത്ത് ജില്ലാ ക്രൈംബ്രാഞ്ച്. കേരള ബാങ്ക് പെരിയ ശാഖയിൽ 7.34 ലക്ഷത്തിന് പണയപ്പെടുത്തിയ 21 പവൻ സ്വർണമാണ് ഡിവൈ.എസ്.പി. ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള സംഘം തിരിച്ചുപിടിച്ചത്. കേസിൽ ജയിലിൽ കഴിയുന്ന കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ അനിൽകുമാർ ബന്ധുവിന്റെ പേരിൽ പണയപ്പെടുത്തിയ സ്വർണമാണിത്. ഇതോടെ കേസിൽ ആകെ 1.6 കിലോ സ്വർണം വീണ്ടെടുക്കാനായി.

സിപിഎം ഭരണത്തിൽ ഉള്ളതാണ് കാറഡുക്ക അഗ്രികൾച്ചറിസ്‌റ്റ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി. സൊസൈറ്റി സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗവുമായ കെ രതീശനെതിരെ നേരത്തെ തന്നെ പോലീസ് കേസെടുത്തിരുന്നു. വിവാദമായതോടെ പ്രാഥമികാംഗത്വത്തിൽ നിന്ന് രതീശനെ പാർട്ടി സസ്പെൻഡും ചെയ്‌തിരുന്നു.

തട്ടിപ്പിനെ തുടര്‍ന്ന് സഹകരണ വകുപ്പ് ജോലിയിൽനിന്ന്‌ മാറ്റിനിർത്തിയ സമയത്ത് മേയ് ഒൻപതിന് സഹകരണസംഘം ഓഫീസിൽ അതിക്രമിച്ച് കടന്നാണ് സെക്രട്ടറി കെ.രതീശൻ പണയ ഉരുപ്പടികൾ കടത്തിയത്. ഇത് പിന്നീട് സുഹൃത്തുക്കൾക്ക് പണയപ്പെടുത്താൻ നൽകുകയായിരുന്നു. മുഖ്യപ്രതി രതീശനായുള്ള അന്വേഷണം വിപുലപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള അന്വേഷണസംഘത്തിനുപുറമെ ബേക്കൽ ഡിവൈ.എസ്.പി. ജയൻ ഡൊമിനികിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും രംഗത്തുണ്ട്.
<BR>
TAGS : KARADKA AGRICULTURIST SOCIETY, CHEATING, CRIME
KEYWORDS : Karadka Agriculturist Cooperative Society Fraud; 21 more gold was recovered

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *