നീറ്റ് പരീക്ഷക്കെതിരായ പ്രമേയം; അംഗീകാരം നല്‍കി കർണാടക മന്ത്രിസഭ

നീറ്റ് പരീക്ഷക്കെതിരായ പ്രമേയം; അംഗീകാരം നല്‍കി കർണാടക മന്ത്രിസഭ

ബെംഗളൂരു: നീറ്റ് പരീക്ഷക്ക് എതിരായ പ്രമേയത്തിന് അനുമതി നല്‍കി കര്‍ണാടക മന്ത്രിസഭ. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ദേശീയ യോഗ്യത-പ്രവേശന പരീക്ഷ ഒഴിവാക്കണമെന്നും സംസ്ഥാനങ്ങൾക്ക് സ്വന്തം തലത്തിൽ പ്രവേശന പരീക്ഷ നടത്താൻ അനുമതി നല്‍കണമെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അടുത്തിടെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. നീറ്റിനെതിരായ പ്രമേയത്തിന് പുറമേ, ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, ലോക്‌സഭ, സംസ്ഥാന നിയമസഭ എന്നിവയിലേക്കുള്ള മണ്ഡലങ്ങളുടെ അതിർത്തി നിർണയം എന്നിവക്കെതിരെയുള്ള പ്രമേയങ്ങള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കി.

ഈ പ്രമേയങ്ങൾ ചൊവ്വാഴ്ച നടക്കുന്ന നിയമസഭ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ബില്ലിനും 2024-ന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്‍റെ അധ്യക്ഷതയിൽ രൂപീകരിച്ച ഉന്നതതല സമിതി ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് സംബന്ധിച്ച് മാർച്ചിൽ രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം സെൻസസും അതിർത്തി നിർണയ നടപടികളും ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ അറിയിച്ചിരുന്നു.

TAGS: KARNATAKA | NEET EXAM
SUMMARY: Karnataka government all set to pass resolution seeking exemption from NEET

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *