ഉരുൾപൊട്ടൽ; മരിച്ച കര്‍ണാടക സ്വദേശികള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ

ഉരുൾപൊട്ടൽ; മരിച്ച കര്‍ണാടക സ്വദേശികള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ

ബെംഗളൂരു: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരിച്ച കര്‍ണാടക സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍ പൊട്ടലില്‍ ഏഴ് കര്‍ണാടക സ്വദേശികള്‍ മരിച്ചതായാണ് വിവരം. അതേസമയം ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 200 കടന്നു. വൻ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഈ ദുരന്തത്തില്‍ കര്‍ണാടക സ്വദേശികള്‍ക്ക് ജീവന്‍ നഷ്ടമായത് അതിലേറെ വേദനയുണ്ടാക്കിയെന്നും മരിച്ചവരുടെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ മുതിര്‍ന്ന രണ്ട് ഐഎഎസ് ഓഫീസറും ദേശീയ ദുരന്തനിവാരണ സേനയും സൈന്യവും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. കര്‍ണാടക തൊഴില്‍ മന്ത്രി സന്തോഷ് ലാഡിനെ വയനാട്ടിലേക്ക് എത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തമുഖത്തുള്ളവരെ രക്ഷിക്കുകയെന്നതാണ് പ്രഥമ പരിഗണന. അപകടത്തില്‍പ്പെട്ട കര്‍ണാടക സ്വദേശികളെ സംസ്ഥാനത്ത് എത്തിക്കുന്നതിനാണ് ശ്രമമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

TAGS: KARNATAKA | WAYANAD LANDSLIDE
SUMMARY: Karnataka announces compensation for kannadigas died in landslide

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *