സർക്കാർ കരാറുകളിൽ മുസ്ലിം സംവരണം; ബിൽ നിയമസഭയിൽ പാസാക്കി

സർക്കാർ കരാറുകളിൽ മുസ്ലിം സംവരണം; ബിൽ നിയമസഭയിൽ പാസാക്കി

ബെംഗളൂരു: സർക്കാർ കരാറുകളിൽ മുസ്ലിം വിഭാഗത്തിന് നാല് ശതമാനം സംവരണം നൽകുന്ന ബിൽ സംസ്ഥാന നിയമസഭയിൽ പാസായി. ബില്ലിലെ വ്യവസ്ഥകൾ അനുസരിച്ച്, സർക്കാർ ടെൻഡറുകളിൽ മുസ്ലീം കരാറുകാർക്ക് നാല് ശതമാനം സംവരണം ലഭിക്കും.

രണ്ട് കോടിയിൽ താഴെയുള്ള കരാറുകൾക്ക് മാത്രമാണ് നിയമം ബാധകമാകുക. ന്യൂനപക്ഷ-പിന്നാക്ക-ദളിത് വിഭാഗങ്ങൾക്ക് കരാർ ലഭിക്കുന്നതിൽ വേണ്ടത്ര പ്രാതിനിധ്യമില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി മുസ്‌ലിം വിഭാഗം സിദ്ധരാമയ്യ സർക്കാരിന് നേരത്തെ നിവേദനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ ബിൽ പാസാക്കിയത്.

അതേസമയം ബില്ലിനെ ബിജെപി ഭരണഘടനാ വിരുദ്ധം എന്ന് വിശേഷിപ്പിക്കുകയും നിയമപരമായി അതിനെ വെല്ലുവിളിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. ബിജെപി നേതാക്കൾ സഭയുടെ നടുത്തളത്തിൽ ഇരച്ചുകയറി ഭരണകക്ഷിയായ സിദ്ധരാമയ്യ സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. കൂടാതെ സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് കയറി പ്രതിഷേധം ശക്തമാക്കി. തുടർന്ന് ബിജെപി നേതാക്കൾ സംവരണ ബിൽ വലിച്ചുകീറി സ്പീക്കർക്ക് നേരെ പേപ്പറുകൾ എറിഞ്ഞു.

 

TAGS: KARNATAKA | RESERVATION
SUMMARY: Karnataka Assembly passes muslim reservation bill

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *