കന്നഡ ഒക്കൂട്ട പ്രഖ്യാപിച്ച കർണാടക ബന്ദ് ആരംഭിച്ചു; ബെംഗളൂരുവിൽ സുരക്ഷ ശക്തമാക്കി

കന്നഡ ഒക്കൂട്ട പ്രഖ്യാപിച്ച കർണാടക ബന്ദ് ആരംഭിച്ചു; ബെംഗളൂരുവിൽ സുരക്ഷ ശക്തമാക്കി

ബെംഗളൂരു: കന്നഡ അനുകൂല സംഘടനയായ കന്നഡ ഒക്കൂട്ട ആഹ്വാനം ചെയ്‌ത സംസ്ഥാന ബന്ദ് ആരംഭിച്ചു. കർണാടക ആർടിസി ബസ് കണ്ടക്ടർക്ക് നേരെ നടന്ന ആക്രമണത്തിൽ അപലപിച്ചാണ് ബന്ദ്. രാവിലെ ആറ് മണി മുതൽ ബന്ദ് ആരംഭിച്ചു. ബെംഗളൂരുവിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

സ്കൂൾ, കോളേജ് എന്നിവയ്ക്ക് അവധി നൽകിയിട്ടില്ല മ്. മെട്രോ ബിഎംടിസി, കെഎസ്ആർടിസി ബസ് സർവീസുകളും പതിവ് പോലെ നടക്കും. എന്നാൽ ഓല, ഉബർ ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് അസോസിയേഷൻ ഉൾപ്പെടെയുള്ള ഗതാഗത അസോസിയേഷനുകളും ഏതാനും സ്വകാര്യ ബസ് അസോസിയേഷനുകളും ഓട്ടോറിക്ഷാ യൂണിയനുകളും ബന്ദിനെ പിന്തുണച്ചിട്ടുണ്ട്. ബന്ദിന് ഏതാനും വ്യാപാരി അസോസിയേഷനുകളും, സ്വകാര്യ ബസ് ഉടമകളും പിന്തുണ അറിയിച്ചിട്ടുണ്ട്.

അതേസമയം ബന്ദിന് അനുമതി നൽകിയിട്ടില്ല ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ വ്യക്തമാക്കി. ക്രമസമാധാനം പാലിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും, നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബെംഗളൂരുവിൽ മാത്രം 60 കെഎസ്ആർപി പ്ലാറ്റൂണുകൾ, 1200 ഹോം ഗാർഡുകൾ എന്നിവയുൾപ്പെടെയുടെയുള്ള ടീമുകളെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.

ഇതിനിടെ ബെളഗാവിയിൽ മറാത്തി സിനിമകൾ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കന്നഡ അനുകൂല സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച ഇനോക്സ് തീയേറ്ററിൽ പ്രദർശിപ്പിച്ച മറാത്തി സിനിമ ഫോളോവർ, സംഘടനകൾ തടഞ്ഞിരുന്നു. ഹോട്ടലുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കുമെന്നും പ്രതിഷേധസൂചകമായി ജീവനക്കാര്‍ കൈകളില്‍ കറുത്ത ബാഡ്ജ് ധരിക്കുമെന്നും ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്‍റ് പി.സി. റാവു പറഞ്ഞു.

TAGS: KARNATAKA | BANDH
SUMMARY: Karnataka bandh started, security tightened in bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *