വിഷാദരോഗം; കർണാടക ഭവൻ ജീവനക്കാരൻ ആത്മഹത്യ ചെയ്തു

വിഷാദരോഗം; കർണാടക ഭവൻ ജീവനക്കാരൻ ആത്മഹത്യ ചെയ്തു

ബെംഗളൂരു: വിഷാദരോഗം പിടിപെട്ട ന്യൂഡൽഹിയിലെ കർണാടക ഭവൻ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. അവധിക്ക് നാട്ടിലെത്തിയ ബെള്ളാരി കുഡ്‌ലിഗി താലൂക്കിലെ എംബി അയ്യനഹള്ളി സ്വദേശി മാരുതി (35) ആണ് മരിച്ചത്.

ഭാര്യയെയും മക്കളെയും ഈ അളിയൻ്റെ വീട്ടിൽ ഇറക്കിവിട്ട ശേഷം മാതാപിതാക്കളെ കാണാൻ എംബി അയ്യനഹള്ളിയിലേക്ക് പോയതായിരുന്നു. എന്നാൽ ബുധനാഴ്ച വൈകീട്ടോടെ ജില്ലയിലെ കാനഹോസഹള്ളി വനപ്രദേശത്തെ മരത്തിൽ അദ്ദേഹത്തെ തൂങ്ങിമരിച്ചതായി കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണിതെന്ന് പോലീസ് പറഞ്ഞു. മാരുതിയുടെ പക്കൽ നിന്നും ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

കർണാടക ഭവനിലെ അടുക്കള ജീവനക്കാരനാണ് മാരുതി. കഴിഞ്ഞ കുറച്ച് നാളുകളായി മാരുതിക്ക് വിഷാദ രോഗം പിടിപെട്ടിരുന്നു. ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാനഹള്ളി പോലീസ് കേസെടുത്തു.

TAGS: KARNATAKA | DEATH
SUMMARY: Karnataka Bhavan employee ends life near Kudligi village

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *