സംസ്ഥാന ബജറ്റ് അവതരണം മാർച്ച്‌ ഏഴിന്

സംസ്ഥാന ബജറ്റ് അവതരണം മാർച്ച്‌ ഏഴിന്

ബെംഗളൂരു: 2025-26 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് മാർച്ച് 7ന് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബജറ്റ് സമ്മേളനം മാർച്ച് 3 ന് ആരംഭിക്കും. ഗവർണർ താവർചന്ദ് ഗെലോട്ട് ഇരുസഭകളെയും അഭിസംബോധന ചെയ്യും. മാർച്ച് 6 വരെ മൂന്ന് ദിവസത്തേക്ക് ചർച്ചകൾ നടക്കും. തുടർന്ന് 7ന് ഞാൻ ബജറ്റ് അവതരിപ്പിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു.

ബജറ്റ് സമ്മേളനത്തിന്റെ ദൈർഘ്യം ബിസിനസ് ഉപദേശക സമിതി തീരുമാനിക്കും. കർഷകരുടെ താൽപ്പര്യങ്ങൾക്കാണ് ഇത്തവണത്തെ ബജറ്റിനു മുൻഗണന നൽകുക. ജൽ ജീവൻ മിഷന് കീഴിലുള്ള ഫണ്ട് ഉപയോഗത്തെ കുറിച്ചും ബജറ്റിൽ ചർച്ച ചെയ്യും. സമീപകാല മെട്രോ നിരക്ക് വർധന, മെട്രോ നിർമാണ പ്രവൃത്തി, റെയിൽവേ നിർമാണ പ്രവൃത്തികൾ, ക്ഷേമ പദ്ധതികൾ എന്നിവ ബജറ്റിൽ ഉൾപ്പെടുത്തും.

2025-26 വർഷത്തേക്ക് 4 ലക്ഷം കോടി രൂപയുടെ ബജറ്റ് അവതരിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ധനമന്ത്രി എന്ന നിലയിൽ സിദ്ധരാമയ്യയുടെ 16-ാമത്തെ ബജറ്റായിരിക്കും ഇത്. 2024-25 വർഷത്തേക്ക് സിദ്ധരാമയ്യ 3.71 ലക്ഷം കോടി രൂപയുടെ ബജറ്റ് അവതരിപ്പിച്ചിരുന്നു.

TAGS: KARNATAKA
SUMMARY: Karnataka Chief Minister Siddaramaiah to present 2025-26 budget on March 7

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *