ബിബിഎംപിയെ അഞ്ച് സോണുകളായി വിഭജിക്കാനുള്ള കരട് ബില്ലിന് മന്ത്രിസഭാ അംഗീകാരം

ബിബിഎംപിയെ അഞ്ച് സോണുകളായി വിഭജിക്കാനുള്ള കരട് ബില്ലിന് മന്ത്രിസഭാ അംഗീകാരം

ബെംഗളൂരു: ബിബിഎംപിയെ അഞ്ചായി വിഭജിക്കാനുള്ള ശുപാർശയുടെ കരട് ബില്ലിന് കർണാടക മന്ത്രിസഭ അംഗീകാരം നൽകി. ബിൽ ഉടൻ നിയമസഭയിൽ അവതരിപ്പിക്കും. ഇതിൽ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി രൂപീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ കർണാടക മുൻ ചീഫ് സെക്രട്ടറി ബി.എസ്. പാട്ടീലിൻ്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ബിബിഎംപിയെ അഞ്ച് സോണുകളായി വിഭജിക്കാൻ ശുപാർശ ചെയ്തിരുന്നു.

ബി.എസ്. പാട്ടീലിൻ്റെ നേതൃത്വത്തിലുള്ള ബിബിഎംപി പുനസംഘടനാ കമ്മിറ്റി, നഗരത്തിൻ്റെ ഭരണത്തെക്കുറിച്ചുള്ള റിപ്പോർട്ട് കഴിഞ്ഞ ആഴ്ചയാണ് സംസ്ഥാന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് സമർപ്പിച്ചത്. റിപ്പോർട്ടിൽ, ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി രൂപീകരിക്കാൻ സമിതി സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. ബിബിഎംപിയുടെ സ്ഥാനത്ത് മൂന്ന് പുതിയ കോർപ്പറേഷനുകൾ രൂപീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തിട്ടുണ്ട്. കൂടാതെ, നിലവിലുള്ള 198 വാർഡുകളിൽ നിന്ന് 400 പുതിയ വാർഡുകളായി വർധിപ്പിക്കാനും സമിതി നിർദ്ദേശിച്ചിട്ടുണ്ട്. ഈ പുനർനിർമ്മാണം ബെംഗളൂരുവിനുള്ളിൽ പ്രാദേശിക ഭരണവും സേവനവും വർദ്ധിപ്പിക്കുമെന്ന് സമിതി അഭിപ്രായപ്പെട്ടു.

കരട് ബില്‍ ചൊവ്വാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. അതിവേഗം വളരുന്ന ബെംഗളൂരു നഗരം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ നേരിടുന്നതിനും, ഭരണവും സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള സർക്കാരിൻ്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ പരിഷ്കാരങ്ങൾ.

 

TAGS: BENGALURU | BBMP
SUMMARY: Karnataka Cabinet clears bill to restructure BBMP

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *