കള്ളപ്പണം വെളുപ്പിക്കൽ കേസ്; യെദിയൂരപ്പക്കെതിരെ അന്വേഷണത്തിന് അനുമതി നൽകി മന്ത്രിസഭ

കള്ളപ്പണം വെളുപ്പിക്കൽ കേസ്; യെദിയൂരപ്പക്കെതിരെ അന്വേഷണത്തിന് അനുമതി നൽകി മന്ത്രിസഭ

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി. എസ്. യെദിയൂരപ്പക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് പുനരാരംഭിക്കാൻ അനുമതി നൽകി മന്ത്രിസഭ. കേസിൽ യെദിയൂരപ്പയെ വിചാരണ ചെയ്യാനുള്ള ഹർജി തള്ളിയ തീരുമാനം പുനപരിശോധിക്കാൻ ഗവർണറോട് മന്ത്രിസഭ ശുപാർശ ചെയ്‌തു. യെദിയൂരപ്പ, ബിജെപി സംസ്ഥാന അധ്യക്ഷനും ശിക്കാരിപുര എംഎൽഎയുമായ ബി. വൈ. വിജയേന്ദ്ര, യെദിയൂരപ്പയുടെ മറ്റ് ബന്ധുക്കൾ എന്നിവരുടെ പേരിലാണ് അഴിമതി ആരോപണം.

ബിദരഹള്ളിയിലെ ബെംഗളൂരു ഡെവലപ്മെൻ്റ് അതോറിറ്റിയുടെ റെസിഡൻഷ്യൽ കോംപ്ലക്സ് പദ്ധതിയുമായി ബന്ധപ്പെട്ട കരാറിലാണ് അഴിമതി നടന്നുവെന്ന് ആരോപണമുള്ളത്. അഴിമതി, വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ടതാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് 12 കോടി കൈക്കൂലി വാങ്ങിയെന്നും ആരോപണമുണ്ട്. കൈക്കൂലി കൈമാറുന്നതും ഇവര്‍ തമ്മിലുള്ള സംഭാഷണവും സ്വകാര്യ വാര്‍ത്താ ചാനല്‍ പുറത്തുവിട്ടിരുന്നു.

TAGS: BENGALURU | BS YEDIYURAPPA
SUMMARY: Karnataka govt cabinet decides to reopen graft case against BS Yediyurappa and family

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *