രാമനഗര ഇനിമുതൽ ബെംഗളൂരു സൗത്ത്; പേരുമാറ്റത്തിനു അംഗീകാരം നൽകി കർണാടക മന്ത്രിസഭ

രാമനഗര ഇനിമുതൽ ബെംഗളൂരു സൗത്ത്; പേരുമാറ്റത്തിനു അംഗീകാരം നൽകി കർണാടക മന്ത്രിസഭ

ബെംഗളൂരു: രാമനഗര ജില്ലയുടെ പേരുമാറ്റാൻ കർണാടക മന്ത്രിസഭ അംഗീകാരം നൽകി. ബെംഗളൂരു സൗത്ത് എന്നാണ് ജില്ലയ്ക്ക് പുനർനാമകരണം ചെയ്യുക. ബിജെപി-ജെഡിഎസ് സഖ്യത്തിൽ എച്ച്.ഡി.കുമാരസ്വാമി കർണാടക മുഖ്യമന്ത്രിയായിരുന്ന കാലത്താണ് രാമനഗര എന്ന പേരിൽ ജില്ല രൂപവത്കരിച്ചത്. രാമനഗര പ്രദേശം പുനർനാമകരണം ചെയ്യപ്പെട്ട ജില്ലയുടെ ആസ്ഥാനമായി തുടരും. ഇതിൽ മാഗഡി, കനകപുര, ചന്നപട്ടണ, ഹരോഹള്ളി താലൂക്കുകൾ കൂടി ഉൾപ്പെടും.

രാമനഗര യഥാർഥത്തിൽ ബംഗളൂരു ജില്ലയായിരുന്നു. മന്ത്രിസഭയിൽ ഇതിനെ ബെംഗളൂരു സൗത്ത് ജില്ല എന്ന് നാമകരണം ചെയ്യാൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ പറഞ്ഞു. രാമനഗര പുതിയ ജില്ലയുടെ ആസ്ഥാനമായി പ്രവർത്തിക്കുന്നതിൽ മാറ്റമില്ലെന്നും അത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തീരുമാനം മൂലം സാമ്പത്തിക ബാധ്യത ഉണ്ടാകില്ല. എന്നാൽ എല്ലാ ഭൂമി രേഖകളും മാറ്റപ്പെടുമെന്നും ഡി.കെ ശിവകുമാർ കൂട്ടിച്ചേർത്തു.

TAGS: RAMANAGARA | KARNATAKA
SUMMARY: Karnataka cabinet renames ramanagara as Bengaluru south

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *