ഇന്ത്യ – പാക് സംഘർഷം; കർണാടകയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് അവധി നൽകില്ല

ഇന്ത്യ – പാക് സംഘർഷം; കർണാടകയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് അവധി നൽകില്ല

ബെംഗളൂരു: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായി നിലനിൽക്കുന്നതിനാൽ, കർണാടകയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് അവധി നൽകില്ലെന്ന് തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു. കേന്ദ്രസർക്കാർ നിർദേശിക്കുന്നത് വരെ സംസ്ഥാന പോലീസ് സേനയിലെ ആർക്കും അവധി നൽകില്ലെന്നും, നിലവിലുള്ള അനിവാര്യമല്ലാത്ത അവധികൾ റദ്ദാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് സാഹചര്യത്തെയും നേരിടാൻ ഉദ്യോഗസ്ഥർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

തീരപ്രദേശങ്ങളിൽ സുരക്ഷാ നടപടികൾ ഇതിനോടകം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ മറ്റു അത്യാവശ്യ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിർത്തികളിൽ കൂടുതൽ സുരക്ഷാ നടപടികൾ ആവശ്യമുണ്ടെങ്കിൽ കേന്ദ്രം സംസ്ഥാന സർക്കാരിനെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. അതിർത്തിയിലെ സംഘർഷം കാരണം രാജ്യം അതീവ ജാഗ്രതയിലാണ്. കേന്ദ്രം എല്ലാ സംസ്ഥാനങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുദ്ധമുണ്ടായാൽ വെള്ളം, ഭക്ഷണം, മറ്റ് അവശ്യവസ്തുക്കൾ എന്നിവ സംഭരിക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യുന്നതിനായി പ്രത്യേക യോഗം ചേരുമെന്നും പരമേശ്വര പറഞ്ഞു. യോഗത്തിൽ റവന്യൂ, ആഭ്യന്തരം, മറ്റ് വകുപ്പുകൾ എന്നിവ ഉൾപ്പെടും. കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന നിർദ്ദേശങ്ങൾ സർക്കാർ ചർച്ച ചെയ്യുകയും കേന്ദ്രസർക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: KARNATAKA | POLICE
SUMMARY: No leave for Karnataka police during such sensitive time, Home minister Parameshwara

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *