കര്‍ണാടക ചര്‍ച്ച് ഓഫ് ഗോഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് സമര്‍പ്പണശുശ്രൂഷ നടത്തി
കർണാടക ചർച്ച് ഓഫ് ഗോഡ് ആസ്ഥാനമന്ദിരം ഉദ്ഘാടനം സൗത്ത് ഏഷ്യൻ സൂപ്രണ്ട് റവ.സി.സി.തോമസ് നിർവഹിക്കുന്നു.

കര്‍ണാടക ചര്‍ച്ച് ഓഫ് ഗോഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് സമര്‍പ്പണശുശ്രൂഷ നടത്തി

ബെംഗളൂരു: ചര്‍ച്ച് ഓഫ് ഗോഡ് കര്‍ണാടക സ്റ്റേറ്റ് കൊത്തന്നൂര്‍ ചിക്കഗുബ്ബിയില്‍ പുതിയതായി പണികഴിപ്പിച്ച ആസ്ഥാന മന്ദിരം സമര്‍പ്പണ ശുശ്രൂഷ ആഗസറ്റ് 15 ന് രാവിലെ ചര്‍ച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യന്‍ സൂപ്രണ്ട് റവ.സി.സി.തോമസ് നിര്‍വഹിച്ചു. സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ എം.കുഞ്ഞപ്പി, ഗവേണിംങ് ബോര്‍ഡ് സെക്രട്ടറി റവ.ഏബനേസര്‍ സെല്‍വരാജ് എന്നിവര്‍ ഓഫീസ് സെക്ഷനുകളുടെ സമര്‍പ്പണ പ്രാര്‍ഥന നടത്തി.

2016 മുതല്‍ കര്‍ണാടക ചര്‍ച്ച് ഗോഡ് ഓവര്‍സിയര്‍ ആയി പ്രവര്‍ത്തിച്ച് സ്ഥാനമൊഴിയുന്ന പാസ്റ്റര്‍ എം കുഞ്ഞപ്പിക്ക് ശുശ്രൂഷകരും വിശ്വാസ സമൂഹവും ചേര്‍ന്ന് ശിലാഫലകവും യാത്രയയപ്പും നല്‍കി.

അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റര്‍ ഇ.ജെ.ജോണ്‍സണ്‍, കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ ജോസഫ് ജോണ്‍ എന്നിവര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
കര്‍ണാടകയുടെ പുതിയ ഓവര്‍സിയറായി പാസ്റ്റര്‍ ഇ.ജെ.ജോണ്‍സനെ ചുമതലപ്പെടുത്തിയതായി സൗത്ത് ഏഷ്യന്‍ സൂപ്രണ്ട് റവ.സി.സി.തോമസ് പ്രഖ്യാപിച്ചു. തുടര്‍ന്ന് അനുഗ്രഹ പ്രാര്‍ഥനയും നടത്തി.

കര്‍ണാടകയുടെ വിവിധയിടങ്ങളില്‍ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും വിവിധ ക്രൈസ്തവ സഭാ നേതാക്കള്‍, സാമൂഹിക സാംസ്‌കാരിക പ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി ചാക്കോ കെ തോമസ് എന്നിവര്‍ പങ്കെടുത്ത് ആശംസകള്‍ അറിയിച്ചു. പാസ്റ്റര്‍ പി.വി.കുര്യാക്കോസ് സ്വാഗതവും പാസ്റ്റര്‍ ബ്ലസണ്‍ ജോണ്‍ നന്ദിയും രേഖപ്പെടുത്തി.
<BR>
TAGS : RELIGIOUS

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *