ഹംപിയിലെ കൂട്ടബലാത്സംഗം; വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

ഹംപിയിലെ കൂട്ടബലാത്സംഗം; വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: ഹംപിയിൽ ഇസ്രായേല്‍ യുവതിയും ഹോം സ്‌റ്റേ ഉടമയായ യുവതിയും കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രതികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും ഇത്തരം ഞെട്ടിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് എത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയും സർക്കാർ ഉറപ്പാക്കും. ഇതിനായി പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തേക്ക് വരുന്ന വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സംരക്ഷണം നല്‍കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. കേസിൽ ഗംഗാവതി സ്വദേശികളായ ചേതന്‍ സായ്, സായ് മല്ലു, മറ്റൊരാളുമാണ് പിടിയിലായത്. സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉടന്‍ പോലീസില്‍ നിന്ന് വിശദീകരണം തേടുകയും സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടാന്‍ ഉത്തരവിടുകയും ചെയ്തു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS: KARNATAKA | RAPE
SUMMARY: Karnataka cm responds in hampi gangrape case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *