എസ്‌എസ്എൽസി, പിയു പരീക്ഷകളുടെ പാസ് മാർക്കുകൾ കുറയ്ക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

എസ്‌എസ്എൽസി, പിയു പരീക്ഷകളുടെ പാസ് മാർക്കുകൾ കുറയ്ക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

ബെംഗളൂരു: മറ്റ് സംസ്ഥാനങ്ങളുടെയും കേന്ദ്ര ബോർഡുകളുടെയും മാതൃക പിന്തുടർന്ന് എസ്എസ്എൽസി, പിയുസി പരീക്ഷകളുടെ പാസ് മാർക്ക് 35 ൽ നിന്ന് 33 ആയി കുറയ്ക്കാനിരുങ്ങി സംസ്ഥാന സർക്കാർ. വിദ്യാർഥികൾക്ക് എളുപ്പത്തിൽ വിജയിക്കാനാണിത്. വരാനിരിക്കുന്ന 2025-26 അധ്യയന വർഷത്തിൽ ഇത് നടപ്പിലാക്കിയേക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു.

തീരുമാനം പ്രാബല്യത്തിൽ വരുത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പ് പ്രത്യേക നിയമം തയ്യാറാക്കും. നിലവിൽ, കർണാടകയിലെ ഉയർന്ന വിജയ മാർക്ക് വിദ്യാർഥികൾക്ക് വെല്ലുവിളിയാണ്. അതേസമയം കുറഞ്ഞ വിജയ മാർക്ക് ഉള്ള മറ്റ് സംസ്ഥാനങ്ങളിൽ കൂടുതൽ വിദ്യാർഥികൾ ബോർഡ്‌ പരീക്ഷകൾ പാസ് ആകുന്നുണ്ട്. നിലവിൽ കർണാടകയിലെ പാസിംഗ് മാർക്ക് 35 ആണ്. തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ പാസ് മാർക്ക് 33 ആണ്.

TAGS: KARNATAKA | EXAM
SUMMARY: Karnataka consider reducing pass marks for exam

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *