മൻമോഹൻ സിംഗിന്റെ വിയോഗം; കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

മൻമോഹൻ സിംഗിന്റെ വിയോഗം; കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ബെംഗളൂരു: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് സർക്കാർ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും, കോളേജുകൾക്കും അവധി ബാധകമാണ്. ഏഴ് ദിവസത്തെ ദുഖാചരണവും സർക്കാർ പ്രഖ്യാപിച്ചു. ബെളഗാവിയിൽ നടക്കുന്ന കോൺഗ്രസ് സമ്മേളന ശതാബ്ദിയുടെ രണ്ടാം ദിവസ പരിപാടികൾ റദ്ദാക്കിയതായി കെപിസിസി പ്രസിഡൻ്റും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ അറിയിച്ചു.

ബെളഗാവിയിൽ സമ്മേളനം നടത്താനിരുന്ന വേദിയിൽ അനുശോചന യോഗം ചേരുമെന്ന് അദ്ദേഹം അറിയിച്ചു. സിംഗിന് അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഡൽഹിയിലേക്ക് പോകും. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് സിദ്ധരാമയ്യ ആദ്യമായി കർണാടക മുഖ്യമന്ത്രിയാകുന്നത്.

രാഷ്ട്രതന്ത്രവും സത്യസന്ധതയും കൊണ്ട് നിർവചിക്കപ്പെട്ട ഒരു യുഗമാണ് സിംഗിൻ്റെ മരണത്തോടെ അവസാനിക്കുന്നതെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി എന്ന നിലയിലും സാമ്പത്തിക ശില്പി എന്ന നിലയിലും രാജ്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ കാഴ്ചപ്പാട് വളരെ വലുതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

TAGS: KARNATAKA | HOLIDAY
SUMMARY: Karnataka government educational holiday today, seven-day mourning declared, day two of Belagavi event cancelled

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *