എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിച്ച്‌ കര്‍ണാടക; 62.34 ശതമാനം വിജയം

എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിച്ച്‌ കര്‍ണാടക; 62.34 ശതമാനം വിജയം

ബെംഗളൂരു: കർണാടകയില്‍ എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിച്ചു. 62.34 ആണ് വിജയ ശതമാനം. കഴിഞ്ഞ വർഷത്തേതിനേക്കാള്‍ ഒമ്പത് ശതമാനം വർധനവാണ് ഉണ്ടായത്. കർണാടക സ്കൂള്‍ എക്സാമിനേഷൻ ആൻഡ് അസസ്മെന്‍റ് ബോർഡ് (കെഎസ്‌ഇഎബി) ആണ് ഫലം പ്രഖ്യാപിച്ചത്. 22 വിദ്യാർഥികള്‍ 625ല്‍ 625 മാർക്കും നേടി.

പരീക്ഷ എഴുതിയ വിദ്യാർഥികള്‍ക്ക് റോള്‍ നമ്പറും ജനന തിയ്യതിയും ഉപയോഗിച്ച്‌ ഔദ്യോഗിക വെബ്സൈറ്റായ karresults.nic.in ല്‍ നിന്ന് മാർക്ക് ലിസ്റ്റ് ലഭിക്കും. കർണാടക സ്കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ മന്ത്രി മധു ബംഗാരപ്പയാണ് ബെംഗളൂരുവിലെ കെഎസ്‌ഇഎബി ഓഫീസില്‍ ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം 53 ശതമാനം ആയിരുന്നു വിജയം.

മാർച്ച്‌ 21 മുതല്‍ ഏപ്രില്‍ 4 വരെയാണ് എസ്‌എസ്‌എല്‍സി പരീക്ഷ നടന്നത്. ഏകദേശം 9 ലക്ഷം വിദ്യാർഥികള്‍ പരീക്ഷ എഴുതി. എല്ലാ വിഷയത്തിനും ഫുള്‍ മാർക്ക് 22 വിദ്യാർത്ഥികള്‍ നേടിയപ്പോള്‍ 624 മാർക്ക് 65 വിദ്യാർഥികള്‍ക്ക് ലഭിച്ചു.
623 മാർക്ക് 108 വിദ്യാർഥികളും 622 മാർക്ക് 189 വിദ്യാർഥികളും 621 മാർക്ക് 259 വിദ്യാർഥികളും 620 മാർക്ക് 327 വിദ്യാർഥികളും നേടി.

TAGS : SSLC EXAM | KARNATAKA
SUMMARY : Karnataka declares SSLC results; 62.34 percent pass rate

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *