വയനാട്ടിലെ ഉരുൾപൊട്ടൽ; കർണാടക സ്വദേശിനിയും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വയനാട്ടിലെ ഉരുൾപൊട്ടൽ; കർണാടക സ്വദേശിനിയും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരു: വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ കർണാടക സ്വദേശിനിയും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചാമരാജ്നഗർ സ്വദേശിനി ജയശ്രീയും കുടുംബവുമാണ് മരണത്തെ മുഖാമുഖം കണ്ടത്. കഴിഞ്ഞ 35 വർഷമായി ചൂരൽമലയിൽ താമസിക്കുന്ന ജയശ്രീയും ഭർത്താവ് സിദ്ധരാജും തേയിലത്തോട്ടത്തിൽ ജോലി ചെയ്തുവരികയായിരുന്നു.

കുടുംബം രാത്രി ഉറങ്ങിക്കിടക്കുമ്പോഴാണ് ചെളിവെള്ളം വീട്ടിലേക്ക് ഇരച്ചുകയറിയത്. ഇവർ വളർത്തിയിരുന്ന കന്നുകാലികൾ ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. അയൽവാസിയായ വിനോദ് എന്നയാളാണ് തങ്ങളെ കൈപിടിച്ച് വെള്ളത്തിൽ നിന്ന് രക്ഷിച്ചതെന്ന് ജയശ്രീ പറഞ്ഞു. നിലവിൽ ഇവരുടെ കുടുംബം സുരക്ഷിതമാണെങ്കിലും ചൂരൽമലയിലെ ഇരുവരുടെയും വീടും, വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും എല്ലാം ഒലിച്ചുപോയി. കുടുംബം ഇപ്പോൾ ചാമരാജനഗറിലെ മകളുടെ വീട്ടിലേക്ക് മാറിയിരിക്കുകയാണ്.

TAGS: WAYANAD | LANDSLIDE
SUMMARY: Chamarajanagar family escapes death in Chooralmala landslide

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *