പഹൽഗാം പരാമർശം; ഗായകൻ സോനു നിഗത്തിനു കന്നഡ സിനിമകളിൽ വിലക്ക്

പഹൽഗാം പരാമർശം; ഗായകൻ സോനു നിഗത്തിനു കന്നഡ സിനിമകളിൽ വിലക്ക്

ബെംഗളൂരു: കോളേജ് പരിപാടിക്കിടെ പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തെ തുടർന്ന് ഗായകൻ സോനു നിഗമിന് കന്നഡ സിനിമകളിൽ നിന്ന് വിലക്ക്. ഗായകനെ സിനിമകളിൽ സഹകരിപ്പിക്കില്ലെന്ന് കന്നഡ ഫിലിം ചേമ്പർ വ്യക്തമക്കി. സംഗീതപരിപാടിക്കിടെ കന്നഡ ഗാനം പാടാൻ ആവശ്യപ്പെട്ടതിനെ പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെടുത്തി നടത്തിയ പരാമർശത്തിന് പിന്നാലെയാണ് നടപടി.

ഏപ്രിൽ 25ന് വിർഗോനഗർ ഈസ്റ്റ് പോയിന്റ് കോളജിൽ സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെയായിരുന്നു സോനു നിഗമിന്റെ വിവാദപരാമർശം. കന്നഡ ഗാനം പാടണം എന്ന് ഒരു വിഭാഗം വിദ്യാർഥികൾ തുടർച്ചയായി ആവശ്യപ്പെട്ടു. എന്നാൽ ഇത് ഭീഷണിയാണെന്നും ഇത്തരം ഭീഷണികൾ കൊണ്ടാണ് പഹൽഗാം പോലുള്ള സംഭവങ്ങൾ ഉണ്ടാകുന്നതെന്നും സോനു നിഗം വേദിയിൽ പറഞ്ഞു.

സോനു നിഗമിന്റെ പരാമർശം വിവാദമായതിന് പിന്നാലെയാണ് ഫിലിം ചേമ്പറിന്റെ വിലക്ക്. കന്നഡ സംരക്ഷണ വേദികെയുടെ പരാതിയിൽ ഗായകനെതിരെ ആവലഹള്ളി പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം തനിക്ക് കന്നഡികരോട് ബഹുമാനമാണെന്നും വിദ്യാർഥികളുടെ പ്രവർത്തിയെ വിമർശിക്കുക മാത്രമാണുണ്ടായതെന്നും സോനു നിഗം പ്രതികരിച്ചു.

TAGS: KARNATAKA | SONU NIGAM
SUMMARY: Singer Sonu Nigam banned from Kannada cinema

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *