കർണാടക മുൻ ഡിജിപിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

കർണാടക മുൻ ഡിജിപിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ബെംഗളൂരു: കർണാടക പോലീസ് മുൻ ഡിജിപി ഓം പ്രകാശിനെ (68) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബെംഗളൂരു എച്ച്എസ്ആർ ലേഔട്ടിലെ വീട്ടിനുള്ളിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് എല്ലായിടത്തും രക്തം തളംകെട്ടി കിടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്.

മൂന്നുനില വസതിയുടെ താഴത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഓം പ്രകാശിനെ മരിച്ചനിലയിൽ കണ്ടതായി ഭാര്യ പല്ലവിയാണ് പോലീസിനെ അറിയിച്ചത്. പല്ലവിയേയും മകളേയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. 1981 ബാച്ചിലെ ഇന്ത്യൻ പോലീസ് സർവീസ് (ഐപിഎസ്) ഉദ്യോഗസ്ഥനായിരുന്നു ബീഹാർ സ്വദേശിയായ ഓം പ്രകാശ്. 2015ൽ കർണാടക ഡിജിപിയായി ചുമതലയേറ്റത് മുതൽ മകൻ കാർത്തികേഷ് ഓംപ്രകാശിന്റെ ക്വാറി വ്യവസായവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളും ആരോപണങ്ങളും അദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു.

TAGS: KARNATAKA | POLICE
SUMMARY: Karnataka former police chief Om prakash found dead

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *