ബെംഗളൂരു : കർണാടകയില്‍ സർക്കാർ ജീവനക്കാരുടെ ഡി.എ. വർധിപ്പിച്ചു. 8.5 ശതമാനത്തിൽനിന്ന് 10.75 ശതമാനമായാണ് ക്ഷാമബത്ത വർധിപ്പിച്ചത്. ഓഗസ്റ്റ് ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണിത്. ഇത് സംബന്ധിച്ച് സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിറക്കി. ഏഴാം ശമ്പളക്കമ്മിഷൻ ശുപാർശയുടെ ഭാഗമായാണ് വർധന ഏര്‍പ്പെടുത്തിയത്. 5.3 ലക്ഷം സർക്കാർ ജീവനക്കാർക്കും സർക്കാർ ബോർഡുകളിലും കോർപ്പറേഷനുകളിലുമുള്ള 2.2 ലക്ഷം ജീവനക്കാർക്കും ഇതിന്റെ ഗുണം ലഭിക്കും. ഏഴാം ശമ്പളക്കമ്മിഷൻ ശുപാർശയുടെ ഭാഗമായാണ് വർധന ഏര്‍പ്പെടുത്തിയത്.
<br>
TAGS : D A HIKE
SUMMARY : Karnataka government employees’ DA increased

Posted inKARNATAKA LATEST NEWS
