പൊതുസ്ഥലത്ത് പുകവലിച്ചാൽ പിഴ അഞ്ചിരട്ടി, ഹുക്ക ബാറുകൾക്ക് നിരോധനം; കർശന നടപടിയുമായി കർണാടക സർക്കാർ

പൊതുസ്ഥലത്ത് പുകവലിച്ചാൽ പിഴ അഞ്ചിരട്ടി, ഹുക്ക ബാറുകൾക്ക് നിരോധനം; കർശന നടപടിയുമായി കർണാടക സർക്കാർ

ബെംഗളൂരു: പുകയില നിയന്ത്രണ നടപടികൾ കർശനമാക്കി കർണാടക സർക്കാർ. പൊതുസ്ഥലത്ത് പുകയില ഉൽപന്നങ്ങളുടെ ഉപയോഗത്തിനുള്ള പിഴ 200 രൂപയിൽ നിന്ന് 1,000 രൂപയായി ഉയർത്തി. പുകയില ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുള്ള നിയമപരമായ പ്രായം 18 ൽ നിന്ന് 21 ആക്കി ഉയർത്തുകയും ചെയ്തു. മെയ് 23 ന് പ്രസിഡന്റ് ദ്രൗപതി മുർമു സിഗരറ്റും മറ്റ് പുകയില ഉൽപ്പന്നങ്ങളും (കർണാടക ഭേദഗതി) ബില്ലിന് (2024) അംഗീകാരം നൽകിയതിനെ തുടർന്നാണ് മാറ്റങ്ങൾ വരുത്തിയത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറ് മീറ്റർ പരിധിയിൽ പുകയില ഉത്പന്നങ്ങൾ വിൽക്കാൻ പാടില്ലെന്ന നിയമവും കർശനമാക്കിയിട്ടുണ്ട്. ഹുക്ക ബാറുകൾക്ക് പൂർണ്ണമായി നിരോധനമേർപ്പെടുത്തി. പബ്ബുകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവയുൾപ്പെടെ എല്ലാ പൊതു സ്ഥാപനങ്ങളിലും പുകവലി നിരോധിച്ചു.  സംസ്ഥാനത്തുടനീളമുള്ള പുകയില ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്‌കാരം. നിയമലംഘകർക്ക് ഒരു വർഷം മുതൽ മൂന്ന് വർഷം വരെ തടവും 50,000 മുതൽ 1,00,000 രൂപ വരെ പിഴയും ലഭിക്കാം.
<br>
TAGS : KARNATAKA GOVERNMENT , SMOKING BAN
SUMMARY : Karnataka government takes strict action, fines to be increased fivefold for smoking in public places, ban on hookah bars

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *