ബെള്ളാരി ആശുപത്രിയിലെ മാതൃമരണം; നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ബെള്ളാരി ആശുപത്രിയിലെ മാതൃമരണം; നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ബെംഗളൂരു: ബെള്ളാരി മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് സെൻ്ററിൽ (ബിഎംസിആർസി) പ്രസവസങ്കീർണതയെ തുടർന്ന് അഞ്ച് സ്ത്രീകൾ മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. അഞ്ച് ലക്ഷം രൂപയാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. ബിഎംസിആർസിയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ കുറഞ്ഞത് അഞ്ച് മാതൃമരണങ്ങളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇക്കാര്യം ഗൗരവമായി കാണുന്നുണ്ടെന്നും, സംഭവത്തിൽ കർണാടക ഡ്രഗ് കൺട്രോളർ ഉമേഷിനെ സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവാരമില്ലാത്ത റിംഗേഴ്‌സ് ലാക്‌റ്റേറ്റ് വിതരണം ചെയ്‌തതിന് പശ്ചിമ ബംഗാൾ ആസ്ഥാനമായുള്ള സ്ഥാപനത്തെ പ്രോസിക്യൂട്ട് ചെയ്യാനും സർക്കാർ തീരുമാനിച്ചു. പ്രസവത്തിനു ശേഷം ശരീരത്തിലെ ജലാംശവും ദ്രാവക സന്തുലനവും പുനസ്ഥാപിക്കുന്നതിന് റിംഗർ ലാക്റ്റേറ്റ് ലായനി നൽകാറുണ്ട്. എന്നാൽ ഇതാണ് മരണകാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

നേരത്തെ രണ്ട് ലക്ഷം രൂപയാണ് സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ അധിക ധനസഹായം ആവശ്യപ്പെട്ട് മരിച്ചവരുടെ ബന്ധുക്കൾ സർക്കാരിന് നിവേദനം സമർപ്പിച്ചിരുന്നു. ഇതേതുടർന്നാണ് നഷ്ടപരിഹാര തുക ഉയർത്തിയത്.

TAGS: KARNATAKA | COMPENSATION
SUMMARY: CM Siddaramaiah announces Rs five lakh ex gradia to victim families

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *