ഐടി ജീവനക്കാരുടെ തൊഴിൽസമയം ദീർഘിപ്പിക്കൽ; സർക്കാർ തീരുമാനം ഉടനെന്ന് മന്ത്രി

ഐടി ജീവനക്കാരുടെ തൊഴിൽസമയം ദീർഘിപ്പിക്കൽ; സർക്കാർ തീരുമാനം ഉടനെന്ന് മന്ത്രി

ബെംഗളൂരു: ഐടി ജീവനക്കാരുടെ ജോലി സമയം നീട്ടാനുള്ള നിർദേശത്തിൽ സർക്കാർ തീരുമാനം ഉടനെന്ന് തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് ലാഡ്. വിഷയത്തിൽ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രവൃത്തി സമയം നീട്ടണമെന്ന് വ്യവസായ മേഖലയിൽ നിന്നാണ് ആവശ്യമുയർന്നിട്ടുള്ളത്. എന്നാൽ വിഷയത്തിൽ ഐടി ജീവനക്കാരുടെ അഭിപ്രായം ആരായുമെന്നും മന്ത്രി വ്യക്തമാക്കി.

ജോലി സമയം നീട്ടുന്നതുമായി ബന്ധപ്പെട്ട് ഐടി സ്ഥാപനങ്ങള്‍ സംസ്ഥാന സർക്കാരിന് കഴിഞ്ഞ ദിവസമാണ് നിർദേശം നൽകിയത്. തുടര്‍ന്ന് കർണാടക ഷോപ്പ്‌സ് ആന്‍ഡ്‌ കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്‍റ് നിയമത്തിൽ ഭേദഗതി വരുത്താൻ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഇത് പ്രകാരം ഐടി, ഐടിഇഎസ്, ബിപിഒ മേഖലയിലെ ഒരു ജീവനക്കാരന് ഒരു ദിവസം 12 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യേണ്ടിവരാം. എന്നാൽ തുടർച്ചയായ മൂന്ന് മാസങ്ങളിൽ 125 മണിക്കൂറിൽ കൂടരുത്. നിലവിലുള്ള നിയമം ഓവർടൈം ഡ്യൂട്ടി ഉൾപ്പെടെ പ്രതിദിനം പരമാവധി 10 മണിക്കൂറാണ് അനുവദിക്കുന്നത്. പ്രതിദിനം 10 മണിക്കൂർ ജോലി സമയം 12 മണിക്കൂറായി നീട്ടാനാണ് ഐടി കമ്പനികൾ അഭ്യർത്ഥിച്ചത്. രണ്ടു മണിക്കൂർ ഓവർടൈം അടക്കം മൊത്തത്തിൽ 14 മണിക്കൂറാക്കി ഭേദഗതി ചെയ്യാനാണ് നീക്കം.

TAGS: KARNATAKA | SANTHOSH LAD
SUMMARY: Decision on extending work hours for it employees soon says minister

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *