ഗുണനിലവാരത്തെ കുറിച്ച് ആശങ്ക; ബസ് സ്റ്റാൻഡുകളിലെ ഭക്ഷണശാലകളിൽ പരിശോധന നടത്തും

ഗുണനിലവാരത്തെ കുറിച്ച് ആശങ്ക; ബസ് സ്റ്റാൻഡുകളിലെ ഭക്ഷണശാലകളിൽ പരിശോധന നടത്തും

ബെംഗളൂരു: ഗുണനിലവാരത്തെക്കുറിച്ച് ആശങ്ക ഉയർന്നതോടെ ബസ് സ്റ്റാൻഡുകളിലെ ഭക്ഷണശാലകളിൽ പരിശോധന നടത്തുമെന്ന് സർക്കാർ. കർണാടകയിലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) നേതൃത്വത്തിൽ ബസ് സ്റ്റാൻഡുകളിലുടനീളമുള്ള ഭക്ഷണശാലകളിലെ പ്രതിവാര പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

ഘട്ടം ഘട്ടമായാണ് പരിശോധന നടത്തുക. ഡ്രൈവിൻ്റെ ഭാഗമായി 201 ജില്ലാ-താലൂക്ക് ബസ് സ്റ്റാൻഡുകളിലായി 748 ഭക്ഷണശാലകളിൽ അടുത്താഴ്ച പരിശോധന നടത്തും. ബോധവൽക്കരണ കാമ്പെയ്‌നിനുകളും സംഘടിപ്പിക്കും. ഭക്ഷണശാലകൾ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്നും ശുചിത്വം പാലിക്കുന്നുണ്ടോയെന്നും പരിശോധിക്കാൻ ബിബിഎംപിയോടും നിർദേശിക്കുമെന്ന് എഫ്എസ്എസ്എഐ ഉദ്യോഗസ്ഥർ പറഞ്ഞു.

നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അടുത്തിടെ, നഗരത്തിലെ ഭക്ഷണ ശുചിത്വത്തെക്കുറിച്ചുള്ള പരാതികളെത്തുടർന്ന് എല്ലാ ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, കഫേകൾ എന്നിവിടങ്ങളിൽ സർക്കാർ പ്രത്യേക പരിശോധന ഡ്രൈവ് ആരംഭിച്ചിരുന്നു.

TAGS: KARNATAKA| HOTELS
SUMMARY: Govt starts weekly drive at bus stand eateries

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *