നിർമല സീതാരാമന് ആശ്വാസം; ഇലക്‌ടറൽ ബോണ്ട് കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി

നിർമല സീതാരാമന് ആശ്വാസം; ഇലക്‌ടറൽ ബോണ്ട് കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി

ബെംഗളൂരു: ഇലക്‌ടറൽ ബോണ്ട് കേസിൽ കേന്ദ്രമന്ത്രിമാരായ നിര്‍മ്മലാ സീതാരാമന്‍, ജെ. പി. നദ്ദ, ബിജെപി നേതാവ് നളിൻ കുമാർ കട്ടീൽ തുടങ്ങിയവരടക്കമുള്ളവര്‍ക്കെതിരെയുള്ള പ്രഥമ വിവര റിപ്പോര്‍ട്ടുകള്‍ റദ്ദാക്കി കര്‍ണാടക ഹൈക്കോടതി. ബെംഗളൂരു തിലക് നഗര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌തിരുന്ന എഫ്‌ഐആറുകളാണ് റദ്ദാക്കിയത്. ഇലക്‌ടറല്‍ ബോണ്ടുകളുപയോഗിച്ച് കോടികള്‍ സംഭാവന ഇനത്തില്‍ കൈപ്പറ്റുന്നതിനായി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിനെ ദുരുപയോഗം ചെയ്‌തെന്നായിരുന്നു കേസ്.

കേസില്‍ നാലാം പ്രതിയായ നളിന്‍കുമാര്‍ കട്ടീല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിംഗിൾ ബെഞ്ച് ജഡ്‌ജി എം. നാഗപ്രസന്നയുടെ ഉത്തരവ്. ബെംഗളൂരുവിലെ ജനാധികാർ സംഘർഷ് പരിഷത്തിന്‍റെ സഹ അധ്യക്ഷനായ ആദർശിന്‍റെ പരാതിയില്‍ തിലക് നഗർ പോലീസിനോട് പ്രത്യേക മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ബിജെപി മുൻ സംസ്ഥാന അധ്യക്ഷന്‍ നളിൻ കുമാർ കട്ടീൽ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി. വൈ. വിജയേന്ദ്ര, എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥർ എന്നിവർ സ്വകാര്യ പരാതിയിൽ വാദം കേട്ടു. ഇതനുസരിച്ചാണ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തത്.

TAGS: KARNATAKA | HIGH COURT
SUMMARY: Karnataka hc quashes case against electoral bond

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *