മുഡ; സിദ്ധരാമയ്യക്കും ഭാര്യക്കുമെതിരായ ഇഡി സമൻസിനെതിരായ ഹർജിയിൽ വിധി പറയുന്നത് മാറ്റി

മുഡ; സിദ്ധരാമയ്യക്കും ഭാര്യക്കുമെതിരായ ഇഡി സമൻസിനെതിരായ ഹർജിയിൽ വിധി പറയുന്നത് മാറ്റി

ബെംഗളൂരു: മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പുറപ്പെടുവിച്ച സമൻസിന്റെ നിയമസാധുത ചോദ്യം ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഭാര്യ ബി.എം. പാർവതിയും നഗര വികസന വകുപ്പ് മന്ത്രി ബൈരതി സുരേഷും സമർപ്പിച്ച ഹർജികളിൽ വിധി പറയുന്നത് കർണാടക ഹൈക്കോടതി മാറ്റിവെച്ചു.

മുഡ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ മൂവരും നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി പുറപ്പെടുവിച്ച സമൻസ് ഹൈക്കോടതി നേരത്തെ താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. തുടർന്ന് സമൻസ് ചോദ്യം ചെയ്ത് ഇരുവരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഹർജി പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് നാഗപ്രസന്നയുടെ നേതൃത്വത്തിലുള്ള സിംഗിൾ ബെഞ്ച് ഇഡി സമൻസ് താൽക്കാലികമായി സ്റ്റേ ചെയ്തിട്ടുണ്ട്. നേരത്തെ, ലോകായുക്ത പോലീസിൽ നിന്ന് അന്വേഷണം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് (സി.ബി.ഐ) കൈമാറാൻ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. സമൻസ് പുറപ്പെടുവിച്ചത് കോടതിയുടെ പരിഗണനയിലുള്ള നടപടികൾക്ക് തടസമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ഇടക്കാല സ്റ്റേ.

TAGS: KARNATAKA
SUMMARY: Karnataka High Court reserves verdict on pleas of CM Siddaramaiah, wife Parvathi and minister Byrathi Suresh against ED’s summons

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *