ഇത്തരം കേസുകളുമായി വരരുത്; പൂച്ചയെ തട്ടിക്കൊണ്ടുപോയ കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

ഇത്തരം കേസുകളുമായി വരരുത്; പൂച്ചയെ തട്ടിക്കൊണ്ടുപോയ കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

ബെംഗളൂരു: അയൽവാസിയുടെ പൂച്ചയെ തട്ടിക്കൊണ്ടുപോയ കേസ് സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി. ഇത്തരം പരാതിയില്‍ കേസെടുത്തതില്‍ കര്‍ണാടക പോലീസിനെ കർണാടക ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ഇത്തരം കേസുകളുമായി കോടതിയെ സമീപിക്കരുതെന്ന് താക്കീത് ചെയ്ത ജസ്റ്റിസ് എം. നാഗപ്രസന്ന കേസ് സ്‌റ്റേ ചെയ്തു. താഹ ഹുസൈൻ എന്നയാൾക്ക് എതിരെയാണ് പോലീസ് കേസെടുത്തത്. എന്നാൽ ഇയാൾ പ്രതിയാണെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ ഇല്ലാതെയാണ് പോലീസ് അദ്ദേഹത്തിനെതിരെ കേസെടുത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് സ്റ്റേ ചെയ്തത്.

ക്രിമിനൽ പ്രവർത്തനം നടത്തി, സമാധാനം തകർക്കാൻ ശ്രമിച്ചു, സ്ത്രീകൾക്കെതിരെ അതിക്രമണം നടത്തി എന്നീ വകുപ്പുകൾ ചേർത്താണ് താഹ ഹുസൈനെതിരെ പോലീസ് കേസെടുത്തത്. പൂച്ചയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയെത്തുടർന്നാണ് ഈ വകുപ്പുകൾ ചേർത്ത് തനിക്കെതിരെ കേസെടുത്തതെന്ന് താഹ ഹുസൈൻ കോടതിയെ അറിയിച്ചു. പൂച്ചയെ താഹ തട്ടിക്കൊണ്ടുപോയെന്ന് പോലീസ് എങ്ങനെയാണ് ഉറപ്പിച്ചതെന്ന് കോടതി ചോദിച്ചു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പൂച്ച താഹ ഹുസൈന്റെ വീട്ടിലുണ്ടെന്ന് പോലീസിനു മനസിലായതെന്നായിരുന്നു പരാതിക്കാരിയുടെ അഭിഭാഷകന്റെ മറുപടി. അതേസമയം, അടുത്തുള്ള വീടുകളുടെ ചുമരുകൾ കയറി അകത്തുപോകുന്ന ശീലമുണ്ട് തന്റെ പൂച്ചയ്‌ക്കെന്നും പരാതിക്കാരി പറഞ്ഞിരുന്നു. സിസിടിവിയിൽ പൂച്ചയെ താഹ ഹുസൈന്റെ വീട്ടിൽ കണ്ടു എന്നതുകൊണ്ട് അതൊരു ക്രിമിനൽ കുറ്റമായി കണക്കാക്കാൻ സാധിക്കില്ലെന്നും ഇത്തരം നടപടികൾ കോടതി അനുവദിക്കരുതെന്നും താഹയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.

TAGS: KARNATAKA | HIGH COURT
SUMMARY: Karnataka High Court stays ‘cat-napping’ case against man accused of confining neighbour’s pet

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *