മാനനഷ്ടക്കേസ്; രോഹിണി സിന്ധുരി ഐഎഎസിനെതിരായ നടപടികൾക്ക് താൽക്കാലിക സ്റ്റേ

മാനനഷ്ടക്കേസ്; രോഹിണി സിന്ധുരി ഐഎഎസിനെതിരായ നടപടികൾക്ക് താൽക്കാലിക സ്റ്റേ

ബെംഗളൂരു: ഐ‌പിഎസ് ഓഫീസർ ഡി. രൂപ നൽകിയ മാനനഷ്ടക്കേസിൽ ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ധുരിക്ക് ആശ്വാസം. രോഹിണിക്കെതിരായ ബെംഗളൂരുവിലെ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടികൾ കർണാടക ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തു. 2023 ലെ സ്വകാര്യ തർക്കത്തെത്തുടർന്ന് സമൂഹമാധ്യമങ്ങളിൽ ഇരുവരും പരസ്പരം നടത്തിയ പരാമർശങ്ങളാണ് കേസിനാധാരം. 2024 ഡിസംബർ 9നാണ് രൂപ സ്വകാര്യ പരാതി ഫയൽ ചെയ്തത്.

2023 ഫെബ്രുവരിയിൽ രൂപയ്‌ക്കെതിരെ സിന്ധുരി സമൂഹമാധ്യമത്തിൽ പോസ്റ്റുകൾ ഷെയർ ചെയ്തിരുന്നു. എന്നാൽ തനിക്കെതിരെ കുറ്റം ചുമത്തിയ ജനുവരി 13 ലെ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് രോഹിണി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ അടുത്ത വാദം മാർച്ച്‌ 12ന് നടക്കും. അതേസമയം ഡി. രൂപക്കെതിരെ രോഹിണി പ്രത്യേക മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ട്. റിഡ്ജ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്.

TAGS: KARNATAKA
SUMMARY: IPS officer Roopa D
Karnataka HC grants interim relief to IAS officer Rohini Sindhuri in defamation case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *