വിദ്വേഷ വീഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കുമെതിരായ സമൻസ് റദ്ദാക്കി

വിദ്വേഷ വീഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കുമെതിരായ സമൻസ് റദ്ദാക്കി

ബെംഗളൂരു: സമൂഹ മാധ്യമം വഴി വിദ്വേഷ വീഡിയോ പങ്കുവെച്ച സംഭവത്തിൽ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയും ഐ.ടി സെല്‍ മേധാവി അമിത് മാളവ്യക്കുമെതിരെയുള്ള സമന്‍സ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി. വെള്ളിയാഴ്ചയാണ് സമന്‍സ് റദ്ദ് ചെയ്ത് കൊണ്ട് കോടതി ഉത്തരവിറക്കിയത്. ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിതാണ് വിധി പുറപ്പെടുവിച്ചത്.

ഇരുവർക്കുമെതിരെയുള്ള അന്വേഷണം തുടരാമെന്നും എന്നാല്‍ നദ്ദയുടെയോ മാളവ്യയുടെയോ സാന്നിധ്യം വേണമെന്ന് നിര്‍ബന്ധം പിടിക്കരുതെന്നും ഉത്തരവില്‍ ഹൈക്കോടതി പറഞ്ഞു. ഏഴ് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മെയ് എട്ടിന് കര്‍ണാടക പോലീസ് ഇരുവര്‍ക്കും സമന്‍സ് അയച്ചിരുന്നു.

ബിജെപിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ മെയ് നാലിന് അപ്ലോഡ് ചെയ്ത ആനിമേറ്റഡ് വീഡിയോയ്‌ക്കെതിരെ കോണ്‍ഗ്രസ് പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു നടപടി. മെയ് അഞ്ചിനാണ് ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തത്. ബിജെപി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യയാണ് വീഡിയോ തിരഞ്ഞെടുപ്പ് സമയത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. നദ്ദയുടെ നിര്‍ദേശപ്രകാരമാണ് വീഡിയോ ഷെയര്‍ ചെയ്തതെന്നായിരുന്നു കോണ്‍ഗ്രസിന്റെ പരാതി.

TAGS: KARNATAKA| HIGH COURT| JP NADDA
SUMMARY: Karnataka hc stays summon against jp nadda and amit malavya

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *