രാമേശ്വരം കഫേ സ്‌ഫോടനവുമായി ബന്ധപ്പെട്ട പരാമർശം; കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെയ്‌ക്കെതിരായ ക്രിമിനൽ കേസ് റദ്ദാക്കി

രാമേശ്വരം കഫേ സ്‌ഫോടനവുമായി ബന്ധപ്പെട്ട പരാമർശം; കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെയ്‌ക്കെതിരായ ക്രിമിനൽ കേസ് റദ്ദാക്കി

ബെംഗളൂരു: രാമേശ്വരം കഫെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെയ്‌ക്കെതിരായ ക്രിമിനൽ കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി. കഫേ സ്‌ഫോടനക്കേസിലെ പ്രതികൾക്കെതിരെ ബെംഗളൂരുവിൽ പ്രതിഷേധത്തിനിടെ നടത്തിയ പ്രസ്താവനയെ തുടർന്നാണ് ശോഭ കരന്ദ്‌ലാജെയ്‌ക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തത്.

ബെംഗളൂരു കോട്ടൻപേട്ട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത നടപടികൾ ആണ് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ സിംഗിൾ ബെഞ്ച് ജഡ്ജി റദ്ദാക്കിയത്. ഇതേ കേസിൽ കരന്ദ്‌ലാജെയ്‌ക്കെതിരെണ്ടായിരുന്ന സമാന നടപടികൾ മദ്രാസ് ഹൈക്കോടതി അടുത്തിടെ റദ്ദാക്കിയിരുന്നു.

കഫേയില്‍ മാര്‍ച്ച് ഒന്നിനുണ്ടായ സ്‌ഫോടനത്തിനുപിന്നില്‍ തമിഴ്‌നാട്ടില്‍ പരിശീലനം ലഭിച്ചവരാണെന്നാണ് ശോഭ ആരോപിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മൂക്കിനുതാഴെ കൃഷ്ണഗിരിയിലാണ് പരിശീലനം നല്‍കിയതെന്നും അവര്‍ പറഞ്ഞിരുന്നു. വിദ്വേഷജനകമായ പ്രസ്താവനയുടെ പേരില്‍ മധുര ക്രൈംബ്രാഞ്ച് മാര്‍ച്ച് 20-ന് മന്ത്രിക്കെതിരേ കേസെടുത്തിരുന്നു.

TAGS: BENGALURU | HIGHCOURT
SUMMARY: Karnataka HC cancels criminal proceedings against minister Shobha Karandlaje

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *