നികുതി വിഹിതത്തിലെ കുറവ്; എട്ട് മുഖ്യമന്ത്രിമാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കർണാടക

നികുതി വിഹിതത്തിലെ കുറവ്; എട്ട് മുഖ്യമന്ത്രിമാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കർണാടക

ബെംഗളൂരു: സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര സർക്കാർ നികുതി വിഹിതത്തിലെ കുറവ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തെഴുതി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ധനകാര്യ ഫെഡറലിസത്തിന്‍റെ വിഷയങ്ങളിൽ കൂട്ടായ ചർച്ച നടത്താന്‍ ബെംഗളൂരുവിൽ കോൺക്ലേവ് നടത്താന്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിമാരെ ക്ഷണിച്ചു. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്‌ട്ര, ഗുജറാത്ത്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് സിദ്ധരാമയ്യ കത്തയച്ചത്.

കർണാടകയെപ്പോലെ ജിഡിപി കൂടുതലുള്ള സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന കുറഞ്ഞ നികുതി വിഹിതം, അത്തരം സംസ്ഥാനങ്ങളെ സാമ്പത്തികമായി പിന്നോട്ടടിക്കുമെന്ന് സിദ്ധരാമയ്യ കത്തില്‍ പറഞ്ഞു. അന്യായമായ ഇത്തരം സമീപനം ഫെഡറലിസത്തെ ദുർബലപ്പെടുത്തുമെന്നും സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണത്തെ തകര്‍ക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. രാജ്യത്തിന്‍റെ ജിഡിപിയിലും മൊത്ത നികുതി വരുമാനത്തിലും ശക്തമായി സംഭാവന നല്‍കുന്ന സംസ്ഥാനങ്ങള്‍ പലവഴികളില്‍ രാജ്യത്തിന് മുതല്‍ക്കൂട്ടാണ്. അതിനാൽ രാഷ്‌ട്രീയമായും സാമ്പത്തികമായും ശക്തമായ ഒരു യൂണിയന് വേണ്ടി സമ്പാദ് വ്യവസ്ഥ സന്തുലിതമാക്കേണ്ടത് അടിയന്തര ആവശ്യമാണെന്നും സിദ്ധരാമയ്യ കത്തില്‍ പറഞ്ഞു.

TAGS: KARNATAKA | SIDDARAMIAH
SUMMARY: Karnataka invites CMs of 8 states for conclave on Centre’s ‘unfair devolution of taxes’

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *