പാൽ ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സംസ്ഥാനം കർണാടക; സിദ്ധരാമയ്യ

പാൽ ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സംസ്ഥാനം കർണാടക; സിദ്ധരാമയ്യ

ബെംഗളൂരു: ഗുജറാത്തിന് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പാൽ ഉത്പാദക സംസ്ഥാനം കർണാടകയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഡൽഹിയില്‍ കർണാടകയുടെ നന്ദിനി ബ്രാൻഡ് പാലിന്റെയും പാലുത്പന്നങ്ങളുടെയും വിപണനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ ക്ഷീര മേഖലയ്ക്ക് സര്‍ക്കാര്‍ നൽകിയ ശക്തമായ പിന്തുണയാണ് ഈ നേട്ടത്തിലെത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലുത്പന്നങ്ങൾക്ക് ശക്തമായ വിപണി സൃഷ്ടിക്കുന്നത് ക്ഷീര വ്യവസായത്തിന്റെ വളർച്ചയ്ക്ക് നിർണായകമാണെന്നും പറഞ്ഞു.

കർഷകർക്ക് ന്യായ വിലയും പാലുത്പന്നങ്ങൾക്ക് സ്ഥിരമായ വിപണിയും ഉറപ്പാക്കാൻ തങ്ങൾ പാൽ ഉത്പാദക യൂണിയനുകൾ രൂപവത്കരിച്ചു. സംസ്ഥാനത്ത് ആകെ 16 പാൽ ഉത്പാദക യൂണിയനുകളാണുള്ളത്. സംസ്ഥാനത്ത് നിലവിൽ ഏകദേശം 1 കോടി ലിറ്റർ പാൽ ഉത്പാദിപ്പിക്കപ്പെടുന്നു,  ഇതിൽ രണ്ടര ലക്ഷം ലിറ്റർ പാൽ ആന്ധ്രാപ്രദേശിലേക്കും മഹാരാഷ്ട്രയിലേക്കും അയക്കുന്നുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. രണ്ടര ലക്ഷം ലിറ്റർ പാൽ ദിവസേന ഡൽഹിക്ക് അയക്കാൻ തുടങ്ങിയിട്ടുണ്ട്. ആറു മാസത്തിനകം അഞ്ചു ലക്ഷം ലിറ്റർ പാൽ അയക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ കർണാടക മിൽക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷനും (കെ.എം.എഫ്.) മാണ്ഡ്യ ജില്ലാ കോ-ഓപ്പറേറ്റീവ് മിൽക്ക് യൂണിയനുമാണ് പരിപാടി സംഘടിപ്പിച്ചത്.

<BR>
TAGS : NANDINI | SIDDARAMIAH
SUMMARY: Karnataka is the second largest milk producing state in the country; Siddaramaiah

 

 

 

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *