നിയമസഭയുടെ വർഷകാല സമ്മേളനം ആരംഭിച്ചു

നിയമസഭയുടെ വർഷകാല സമ്മേളനം ആരംഭിച്ചു

ബെംഗളൂരു: എഐ കാമറകളുടെ നിരീക്ഷണത്തിൽ കർണാടക നിയമസഭയുടെ വർഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിച്ചു. നിയമസഭയിൽ സാമാജികർ വരുന്നതും പുറത്തുകടക്കുന്ന സമയവും സഭയിലെ സാന്നിധ്യത്തിൻ്റെ സമയവും രേഖപ്പെടുത്തുന്ന മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയുള്ള ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംവിധാനമുള്ള കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. കെജിഎഫ് കോൺഗ്രസ് എംഎൽഎ രൂപകല ശശിധർ ആണ് തിങ്കളാഴ്ച നിയമസഭ സമ്മേളനത്തിന് എത്തിയ ആദ്യവ്യക്തി.

സഭയുടെ പകുതിക്ക് വെച്ച് പുറത്തുപോയ ആദ്യവ്യക്തി തിപ്റ്റൂരിലെ കോൺഗ്രസ് എംഎൽഎ ഷഡാക്ഷരിയാണ്. ചില നിയമസഭാംഗങ്ങൾ അൽപ്പം വൈകിയെങ്കിലും സഭാനടപടികൾ പൂർത്തിയാകുന്നത് വരെ നിന്നു. മുൻ മന്ത്രി അരഗ ജ്ഞാനേന്ദ്ര, ബസനഗൗഡ പാട്ടീൽ യത്നാൽ (ബിജെപി) തുടങ്ങിയവരും കൃത്യസമയത്ത് എത്തിച്ചേർന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രതിപക്ഷ നേതാവ് ആർ അശോക, മറ്റ് നിയമസഭാംഗങ്ങൾ എന്നിവർ സ്പീക്കർ യു. ടി. ഖാദറിന്റെ കാമറ സ്ഥാപിച്ച തീരുമാനത്തെ സഭയിൽ അഭിനന്ദിച്ചു.

TAGS: KARNATAKA | LEGISLATIVE SESSION
SUMMARY: AI cameras installed in K’taka Assembly to record monsoon session

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *