സംസ്ഥാനത്തെ ട്രക്കിംഗ് കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയ വിലക്ക് നീക്കും

സംസ്ഥാനത്തെ ട്രക്കിംഗ് കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയ വിലക്ക് നീക്കും

ബെംഗളൂരു: കർണാടകയിലെ പ്രധാന ട്രക്കിംഗ് സ്ഥലങ്ങളിൽ ഏർപ്പെടുത്തിയ നിരോധനം മെയ്‌ ഒന്ന് മുതൽ നീക്കുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. കുദ്രേമുഖ് വന്യജീവി ഡിവിഷനിലെ നേത്രാവതി ഹിൽസ്, കുദ്രേമുഖ് പീക്ക്, നരസിംഹ പർവതം, ഹിഡ്ലുമനെ വെള്ളച്ചാട്ടം, കുടജാദ്രി എന്നിവയുൾപ്പെടെയുള്ള വിവിധ ട്രെക്കിംഗ് പാതകളിൽ ഏർപ്പെടുത്തിയ ട്രക്കിങ് നിരോധനമാണ് നീക്കം ചെയ്യുന്നത്. എന്നാൽ വിനോദസഞ്ചാരികൾ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് വകുപ്പ് വ്യക്തമാക്കി.

വിനോദസഞ്ചാരികളും ട്രെക്കിംഗ് നടത്തുന്നവരും അവരുടെ സന്ദർശന വേളയിൽ പരിസ്ഥിതി ശുചിത്വത്തിന് മുൻഗണന നൽകണമെന്ന് വകുപ്പ് നിർദേശിച്ചു. വനത്തിനുള്ളിൽ അനധികൃത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും. കൂടാതെ പകൽ സമയങ്ങളിൽ മാത്രമേ ട്രെക്കിംഗ് അനുവദിക്കൂ. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ രാത്രി താമസം അനുവദിക്കില്ല. വകുപ്പ് അംഗീകരിച്ച നിയുക്ത പ്രദേശങ്ങളിൽ മാത്രമേ പ്രവേശനം അനുവദിക്കൂവെന്നും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

TAGS: KARNATAKA | TREKKING
SUMMARY: Ban lifted on trekking at karnataka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *