കർണാടക മിനി ഒളിമ്പിക്സിന് തുടക്കമായി

കർണാടക മിനി ഒളിമ്പിക്സിന് തുടക്കമായി

ബെംഗളൂരു: കർണാടക മിനി ഒളിമ്പിക്സിന്റെ മൂന്നാം പതിപ്പിന് തുടക്കമായി. യുവജന കായിക വകുപ്പും കർണാടക ഒളിമ്പിക് അസോസിയേഷനും (കെഒഎ) ചേർന്നാണ് മിനി ഒളിമ്പിക്‌സ് (അണ്ടർ 14 വിഭാഗം) സംഘടിപ്പിക്കുന്നത്. നാലായിരത്തിലധികം കായികതാരങ്ങളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നത്.

നവംബർ 20 വരെ വിവിധ വേദികളിലായി നടക്കുന്ന പരിപാടിയിൽ സംസ്ഥാനത്ത് നിന്നുള്ള കായികതാരങ്ങൾ അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ് ബോൾ, വുഷു, ഖോ-ഖോ, തായ്‌ക്വോണ്ടോ തുടങ്ങി 24 ഇനങ്ങളിൽ മത്സരിക്കും. 2020ലാണ് മിനി ഒളിമ്പിക്‌സിൻ്റെ ആദ്യ പതിപ്പ് നടന്നത്. മൂന്നാം പതിപ്പ് മുഖ്യമന്ത്രി സിദ്ധരാമയ്യ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്തു.

ഗ്രാമീണമേഖലയിലെ കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുക, യുവാക്കളുടെ കായിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ യുവാക്കളെ പ്രചോദിപ്പിക്കുക എന്നിവയാണ് മിനി ഒളിമ്പിക്‌സിൻ്റെ പ്രധാന ലക്ഷ്യമെന്ന് കർണാടക ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ എംഎൽസി ഡോ. കെ. ഗോവിന്ദരാജ് പറഞ്ഞു.

മിനി ഒളിമ്പിക്‌സ് സംഘടിപ്പിക്കുന്ന ഏക സംസ്ഥാനമാണ് കർണാടക. മികച്ച 15 കായികതാരങ്ങൾക്ക് 5,000 രൂപ ക്യാഷ് അവാർഡ് നൽകാനും സെൻ്റർ ഫോർ സ്പോർട്സ് സയൻസ് തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, കെഒഎ തിരഞ്ഞെടുക്കുന്ന 50 അത്‌ലറ്റുകൾക്ക് അവരുടെ ശാരീരികവും മാനസികവുമായ കഴിവുകൾ വർധിപ്പിക്കുന്നതിന് ഒരു മാസത്തെ എക്‌സിക്യൂട്ടീവ് പരിശീലനം ലഭിക്കും.

TAGS: KARNATAKA | MINI OLYMPICS
SUMMARY: Karnataka mini olympics third edition kickstarted

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *