ഓപ്പറേഷൻ സിന്ദൂർ; ട്രംപിന്റെ അവകാശവാദങ്ങളിൽ കേന്ദ്രം കൃത്യമായ മറുപടി പറയണമെന്ന് കർണാടക മന്ത്രി

ഓപ്പറേഷൻ സിന്ദൂർ; ട്രംപിന്റെ അവകാശവാദങ്ങളിൽ കേന്ദ്രം കൃത്യമായ മറുപടി പറയണമെന്ന് കർണാടക മന്ത്രി

ബെംഗളൂരു: ഓപ്പറേഷൻ സിന്ദൂരിനെ തുടർന്ന് പാകിസ്ഥാനുമായുള്ള വെടിനിർത്തൽ ധാരണയിലെത്തിയതിൻ്റെ വ്യക്തമായ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് വെളിപ്പെടുത്തണമെന്ന് കർണാടക തൊഴിൽ മന്ത്രി സന്തോഷ് ലാഡ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി മൗനം പാലിക്കരുതെന്നും വെടിനിർത്തലിനുള്ള വ്യക്തമായ കാരണം വ്യക്തമാക്കണമെന്നും സന്തോഷ് ലാഡ് പറഞ്ഞു.

വെടിനിർത്തൽ തങ്ങളുടെ ഇടപെടൽ കാരണമാണ് സംഭവിച്ചതെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് അവകാശപ്പെട്ടതിനെയും സന്തോഷ് ലാഡ് ചോദ്യം ചെയ്തു. ട്രംപ് ഈ പ്രഖ്യാപനം നടത്തിയത് എന്ത് കൊണ്ടാണെന്നും കേന്ദ്രം വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിൽ അമേരിക്കൻ വ്യോമതാവളമുണ്ടെന്നും അവർ തീവ്രവാദത്തിൻ്റെ കേന്ദ്രമാണെന്നും എന്നാൽ പ്രധാനമന്ത്രി ഇതേക്കുറിച്ച് സംസാരിച്ചില്ലെന്നും മന്ത്രി വിമർശിച്ചു.

സൗദി അറേബ്യയിലെ സന്ദർശനം വെട്ടിച്ചുരുക്കി തിരിച്ചെത്തിയ പ്രധാനമന്ത്രി മാധ്യമങ്ങളെ അഭിമുഖീകരിക്കുകയോ രാജ്യത്തോട് സംസാരിക്കുകയോ ചെയ്യാതെ നേരിട്ട് ബിഹാറിൽ തിരഞ്ഞെടുപ്പ് റാലിക്ക് പോയതിനെയും സന്തോഷ് ലാഡ് വിമര്‍ശിച്ചു . സൈനിക നടപടികളിൽ കോൺഗ്രസ് ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും സൈന്യത്തിൻ്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

TAGS: KARNATAKA | OPERATION SINDOOR
SUMMARY: Karnataka minister questions Trump involvement in ceasefire

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *