കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറിനും സഹോദരനും പരുക്ക്

കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറിനും സഹോദരനും പരുക്ക്

ബെംഗളൂരു: സംസ്ഥാന വനിതാ ശിശുക്ഷേമ വികസന വകുപ്പ് മന്ത്രി ലക്ഷ്‌മി ഹെബ്ബാൾക്കറും സഹോദരൻ ചന്നരാജ് ഹട്ടിഹോളി എംഎൽഎയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ബെളഗാവി കിത്തൂരിന് സമീപം ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ച കാര്‍ റോഡിന് സമീപത്തുള്ള മരത്തിൽ ഇടിച്ചു കയറുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടം.

അപകടത്തില്‍ മന്ത്രിക്കും സഹോദരനും പരുക്കേറ്റിട്ടുണ്ട്. മന്ത്രിയുടെ കഴുത്തിനും പുറകിലും കൈകൾക്കും പരുക്കുണ്ട്. കാലിനും ഒടിവുണ്ട്. ചന്നരാജ്‌ ഹട്ടിഹോളിയുടെ തലയ്ക്ക് പരുക്കേറ്റു. ഇരുവരും അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കാറിന്‍റെ ഡ്രൈവർക്കും ഗൺമാനും നിസാര പരുക്കുകളുണ്ട്. ഇവരെ ഡിസ്‌ചാർജ് ചെയ്‌തതായി പോലീസ് അറിയിച്ചു. യാത്രക്കിടെ നായ കാറിന് കുറുകെ വട്ടം ചാടിയതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. നായയെ ഇടിക്കാതിരിക്കാൻ ഡ്രൈവർ വാഹനം വെട്ടിച്ചതോടെ നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നുവെന്ന് ജില്ലാ എസ്പി ഭീമാശങ്കർ ഗുലേദ് പറഞ്ഞു.

TAGS: KARNATAKA | ACCIDENT
SUMMARY: Karnataka Ministers car met with accident, injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *