രോഗികൾക്ക് ചികിത്സയെക്കുറിച്ച് സ്വയം തീരുമാനിക്കാം; ഉത്തരവ് പാസാക്കി കർണാടക

രോഗികൾക്ക് ചികിത്സയെക്കുറിച്ച് സ്വയം തീരുമാനിക്കാം; ഉത്തരവ് പാസാക്കി കർണാടക

ബെംഗളൂരു: രോഗികൾക്ക് അവരുടെ ചികിത്സയെക്കുറിച്ച് സ്വയം തീരുമാനിക്കാനുള്ള ഉത്തരവ് പാസാക്കി കർണാടക സർക്കാർ. മരണക്കിടക്കയിലുള്ള ഏതൊരു രോഗിക്കും അവരുടെ ചികിത്സ എങ്ങനെ ആയിരിക്കണമെന്ന് മുൻകൂട്ടി നിശ്ചയിക്കാൻ സാധിക്കുന്നതാണ് പുതിയ ഉത്തരവെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.

ഭാവിയിൽ ചികിത്സ എങ്ങനെയായിരിക്കണമെന്നത്‌ സംബന്ധിച്ച് രോഗിയുടെ ആഗ്രഹം രേഖപ്പെടുത്തുന്ന ലിവിങ് വിൽ എന്ന അഡ്വാൻസ് മെഡിക്കൽ ഡിറെക്ടീവാണ് (എ.എം.ഡി.) സർക്കാർ പാസാക്കിയത്. ഭാവിയിൽ ചികിത്സയെപ്പറ്റി സ്വന്തം ഇഷ്ടാനുസരണം സ്വബോധത്തോടെ എഴുതി സൂക്ഷിക്കുന്ന രേഖയാണിത്.

സ്വന്തമായി തീരുമാനങ്ങളെടുക്കാൻ സാധിക്കാത്ത അവസ്ഥയിലുള്ള ഒരാൾക്ക് കിട്ടേണ്ട ചികിത്സയാണ് മുൻകൂട്ടി രേഖപ്പെടുത്തിവയ്ക്കുന്നത്. തനിക്ക്‌ കിട്ടേണ്ട ചികിത്സ, ഐസിയു, വെന്റിലേറ്റർ സൗകര്യം, വേദന സംഹാരി തുടങ്ങിയ കാര്യങ്ങളാണ് ലിവിങ് വില്ലിൽ രേഖപ്പെടുത്തേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

TAGS: KARNATAKA | PATIENT
SUMMARY: Karnataka Implements SC Directive On Right to Die With Dignity For Terminally Ill Patients

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *