പഹൽഗാം ആക്രമണത്തിനെതിരെ പ്രമേയം പാസാക്കി കർണാടക

പഹൽഗാം ആക്രമണത്തിനെതിരെ പ്രമേയം പാസാക്കി കർണാടക

ബെംഗളൂരു: പഹൽഗാം ഭീകരാക്രമണത്തിനെതിരെ പ്രമേയം പാസാക്കി കർണാടക മന്ത്രിസഭ. വ്യാഴാഴ്ച ചാമരാജനഗറിൽ നടന്ന യോഗത്തിലാണ് തീരുമാനം. പാകിസ്ഥാനെതിരെയുള്ള കേന്ദ്ര സർക്കാർ നടപടികൾക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. രാജ്യത്തിന്റെ സമഗ്രതയ്ക്ക് വളരെയധികം പ്രാധാന്യമുള്ളതിനാൽ കേന്ദ്ര സർക്കാരിനൊപ്പം നിൽക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. വിഷയത്തെ ചിലർ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും സമാധാനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ചയാണ് പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ വെടിവെച്ചത്. കർണാടകയിൽ നിന്നുള്ള രണ്ടു പേർ ഉൾപ്പെടെ 29 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 2019 ലെ പുൽവാമ ആക്രമണത്തിൽ 40 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടതിനുശേഷം കശ്മീരിലുണ്ടായ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണിത്. ഇതേതുടർന്ന്, പാകിസ്ഥാനെതിരെ ഇന്ത്യ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

TAGS: KARNATAKA | TERROR ATTACK
SUMMARY: Karnataka passes resolution condemning pahalgam attack

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *