കർണാടകയിൽ ഡിജിറ്റൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട്‌ ചെയ്യാൻ ഇനി പുതിയ ഹെൽപ്പ്ലൈൻ

കർണാടകയിൽ ഡിജിറ്റൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട്‌ ചെയ്യാൻ ഇനി പുതിയ ഹെൽപ്പ്ലൈൻ

ബെംഗളൂരു: സംസ്ഥാനത്ത് ഡിജിറ്റൽ കുറ്റകൃത്യങ്ങൾ തടയുന്നതിനും പരിഹരിക്കുന്നതിനുമായി പുതിയ ഹെൽപ്പ്ലൈൻ ആരംഭിച്ച് പോലീസ്. 1930 സൈബർ കുറ്റകൃത്യ ഹെൽപ്പ്‌ലൈൻ ആണ് ആരംഭിച്ചത്. കർണാടക ഡിജിപി അലോക് മോഹൻ ഹെൽപ്പ്ലൈനിന് തുടക്കം കുറിച്ചു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായവർക്ക് ആവശ്യമായ നിർദേശങ്ങൾ ഹെൽപ്പ്ലൈൻ വഴി നൽകും. ഇതിനായി വെബ്‌ബോട്ട് സാങ്കേതികവിദ്യയെ ബഹുഭാഷാ നൂതന സവിശേഷതകളോടൊപ്പം സംയോജിപ്പിക്കുന്നതാണ് പുതുതായി ആരംഭിച്ച ഹെൽപ്പ്‌ലൈൻ.

കോൾ ലൈനുകൾ തിരക്കിലായാലും എസ്എംഎസ് വഴി പരാതി രജിസ്റ്റർ ചെയ്യാൻ ഇത് വഴി ആളുകൾക്ക് സാധിക്കും. സാമ്പത്തിക, സാമ്പത്തികേതര കേസുകൾ ഹെൽപ്പ്ലൈൻ വഴി എല്ലാവർക്കും പരാതികൾ രജിസ്റ്റർ ചെയ്യാൻ സാധിക്കും. ഇരകളുടെ പ്രൊഫൈലിംഗ് തത്സമയം മനസ്സിലാക്കാൻ സഹായിക്കുന്ന ഉപകരണങ്ങൾ ഹെൽപ്പ്‌ലൈനിൽ സജ്ജമാണ്. സാങ്കേതിക ഇടപെടലിലൂടെ പൊതു സുരക്ഷ ആധുനികവൽക്കരിക്കാനാണ് ഇത് വഴി ലക്ഷ്യമിടുന്നതെന്ന് അലോക് മോഹൻ ഐപിഎസ് പറഞ്ഞു.

TAGS: KARNATAKA | CYBER CRIME
SUMMARY: Karnataka Police launches new helpline for cyber crime reporting

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *