ലൈംഗികാതിക്രമ കേസ്; കർണാടക കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറിക്കെതിരെ സമൻസ്

ലൈംഗികാതിക്രമ കേസ്; കർണാടക കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറിക്കെതിരെ സമൻസ്

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ മുൻ കോൺഗ്രസ് നേതാവിനെതിരെ ബെംഗളൂരു പോലീസ് സമൻസ് അയച്ചു. കർണാടക  കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി ഗുരപ്പ നായിഡുവിനെതിരെയാണ് ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനായി സമൻസ് അയച്ചത്. വിവി പുര പോലീസിന്റെതാണ് നടപടി.

ഗുരപ്പക്കെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെ പാർട്ടി ഇദ്ദേഹത്തെ ആറ് വർഷത്തേക്ക് താൽക്കാലികമായി പുറത്താക്കിയിരുന്നു. ബെംഗളൂരു സ്വദേശിനിയായ അധ്യാപിക നൽകിയ പരാതിയിലാണ് നായിഡുവിനെതിരെ പോലീസ് കേസെടുത്തത്.

ബിജിഎസ് ബ്ലൂംഫീൽഡ് സ്കൂളിലാണ് പരാതിക്കാരി ജോലി ചെയ്യുന്നത്. ഇതേ സ്കൂളിന്റെ ചെയർമാൻ കൂടിയാണ് നായിഡു. 2021 മാർച്ച് 1 മുതൽ 2023 ഓഗസ്റ്റ് 15 വരെയാണ് കുറ്റകൃത്യം നടന്നതെന്നും പലതവണ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതായും യുവതി പരാതിയിൽ ആരോപിച്ചിരുന്നു.

TAGS: BENGALURU | RAPE CHARGES
SUMMARY: Police issue summons to Gurappa Naidu to appear for questioning

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *